Don't Let Technology Become the Villain: Dr. Anju Soshan George | CSI Madhya Kerala Diocese

Don't Let Technology Become the Villain: Dr. Anju Soshan George

21 Nov 2024

സാങ്കേതികവിദ്യയെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കുകയും, അതിനെ വില്ലനാകുവാൻ ഒരിക്കലും അനുവദിക്കാതിരിക്കുകയും ചെയ്യണമെന്നും മൊബൈൽ ഫോണിന്റെ തുടർച്ചയായ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സൗഹൃദ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടയം സി.എം.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പ്രസ്താവിച്ചു. പ്രാവീണ്യമില്ലാത്ത മേഖലകളിൽ പോലും തുടർച്ചയായ പരിശീലനം കൊണ്ട് മികവ് പുലർത്തുവാൻ സാധിക്കുമെന്നും ഡോ. അഞ്ജു കൂട്ടിച്ചേർത്തു. ബേക്കർ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഷിബു തോമസ് അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി റേച്ചൽ നിസി നൈനാൻ, ശ്രീമതി. മിജോ എലിസബത്ത് ജോൺ, ശ്രീമതി. ബൈനു മോൾ തോമസ് എം., ശ്രീമതി. സുനിത സൂസൻ എബ്രഹാം, ശ്രീമതി. പവിത്രാ വിധുപാൽ എന്നിവർ പ്രസംഗിച്ചു. ലൈഫ് സ്കിൽ തീം പ്രസന്റേഷൻ, സ്കിറ്റ് എന്നിവയും സൗഹൃദ ദിനചരണത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

More News