“𝑪𝑴𝑺 𝑰𝒏𝒔𝒕𝒊𝒕𝒖𝒕𝒊𝒐𝒏𝒔 𝑪𝒐𝒏𝒕𝒊𝒏𝒖𝒆 𝒕𝒐 𝑰𝒎𝒑𝒂𝒓𝒕 𝑬𝒅𝒖𝒄𝒂𝒕𝒊𝒐𝒏 𝒐𝒇 𝒕𝒉𝒆 𝑯𝒊𝒈𝒉𝒆𝒔𝒕 𝑺𝒕𝒂𝒏𝒅𝒂𝒓𝒅”: 𝑹𝒕. 𝑹𝒆𝒗. 𝑫𝒓. 𝑴𝒂𝒍𝒂𝒚𝒊𝒍 𝑺𝒂𝒃𝒖 𝑲𝒐𝒔𝒉𝒚 𝑪𝒉𝒆𝒓𝒊𝒂𝒏

02 Jun 2025
“𝑪𝑴𝑺 𝑰𝒏𝒔𝒕𝒊𝒕𝒖𝒕𝒊𝒐𝒏𝒔 𝑪𝒐𝒏𝒕𝒊𝒏𝒖𝒆 𝒕𝒐 𝑰𝒎𝒑𝒂𝒓𝒕 𝑬𝒅𝒖𝒄𝒂𝒕𝒊𝒐𝒏 𝒐𝒇 𝒕𝒉𝒆 𝑯𝒊𝒈𝒉𝒆𝒔𝒕 𝑺𝒕𝒂𝒏𝒅𝒂𝒓𝒅”: 𝑹𝒕. 𝑹𝒆𝒗. 𝑫𝒓. 𝑴𝒂𝒍𝒂𝒚𝒊𝒍 𝑺𝒂𝒃𝒖 𝑲𝒐𝒔𝒉𝒚 𝑪𝒉𝒆𝒓𝒊𝒂𝒏

"സി. എം. എസ്. വിദ്യാലയങ്ങളിലൂടെ നൽകുന്നത് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ": റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ

മച്ചുകാട് സിഎംഎസ് എൽ പി സ്കൂളിന്റെ നവീകരിച്ച കെട്ടിടം മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്ഠിക്കുകയും, 2025 അധ്യയന വർഷത്തെ മഹായിടവക പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. "സി. എം. എസ്. വിദ്യാലയങ്ങളിലൂടെ നൽകുന്നത് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണെന്നും, സഭയുടെ മിഷനറി പാരമ്പര്യത്തിൽ അഭിമാനിക്കുന്നു" എന്നും ബിഷപ്പ് ഉദ്‌ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. സഭയുടെ സ്കൂളുകളുടെ വളർച്ചയ്ക്ക് അധ്യാപകർ നൽകുന്ന പിന്തുണ വിലയേറിയതാണ് എന്നും ബിഷപ്പ് പ്രസംഗത്തിൽ ഓർമിപ്പിച്ചു.

നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സമാഹരിച്ചത് നിരവധി ആളുകളുടെ സഹകരണം കൊണ്ടാണ്. മഹായിടവകയിൽനിന്നും ഒരു ലക്ഷം രൂപ സഹായം ലഭിച്ചപ്പോൾ, മച്ചുകാട് ഇടവകയിൽ നിന്നും, സ്കൂളിലെ അധ്യാപകരിൽനിന്നിം മറ്റ് അഭ്യുദയകാംഷികളിൽനിന്നും ബാക്കിയുള്ള പണം കണ്ടെത്തി. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പൊന്നമ്മ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ കുട്ടികൾ, അധ്യാപകർ അനധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ ലോക്കൽ മാനേജർ റവ. അനൂപ് ജോർജ് ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി മാത്യു എന്നിവരെയും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.

The newly renovated building of CMS L.P. School, Machukadu, was formally dedicated by the Rt. Rev. Dr. Malayil Sabu Koshy Cherian, Bishop of the Madhya Kerala Diocese. He also officially inaugurated the Diocesan Admission Festival for the academic year 2025.

In his inaugural address, the Bishop reaffirmed that “CMS educational institutions remain committed to delivering quality education of the highest standard, and we take pride in the rich missionary legacy of the Church.” He further acknowledged the invaluable contribution of teachers in nurturing the growth and mission of the Church’s educational institutions.

The successful completion of the renovation project was made possible through the generous cooperation of numerous individuals. While the Madhya Kerala Diocese contributed ₹1,00,000 towards the project, the remaining funds were mobilized through the committed support of the Machukadu parish, the school’s teaching staff, and other dedicated well-wishers.

The public meeting held in conjunction with the dedication ceremony featured a keynote address by Mrs. Ponnamma Chandran, President of the Puthuppally Grama Panchayat. The event witnessed enthusiastic participation from students, teachers, non-teaching staff, parents, and members of the wider community.

Special appreciation was extended to Rev. Anoop George, the Local Manager, and Mr. Benny Mathew, Headmaster of the school, for their leadership in organizing the event, along with heartfelt gratitude to all who contributed behind the scenes.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News