St. Paul's Mission High School, Mysore- Reopens with Promise, Prayer, and Purpose
04 Jun 2025
മൈസൂർ സെന്റ് പോൾസ് മിഷൻ ഹൈസ്കൂൾ ഊർജ്ജസ്വലതയോടെ വീണ്ടും തുറന്നു
🌿 “Roots of Hope, Branches of Peace”
The St. Paul’s Mission High School, a cherished institution of the CSI Mysore Mission under the Diocese of Madhya Kerala, reopened its gates with renewed energy, vibrant hopes, and the blessings of yet another academic year 2025 - 2026.
With 550 students already enrolled and the number steadily growing, the school grounds once again echoed with laughter, footsteps, and dreams. It marked not just the beginning of a new academic year, but a celebration of resilience, remembrance, and responsibility.
In a deeply moving initiative, upper primary and high school students participated in a special reflective activity titled “Leaves of Peace – Tree of Remembrance.” Each student penned heartfelt messages and prayers on symbolic paper leaves, which were then lovingly placed on a tree mural — a silent but powerful tribute to the brave souls who lost their lives in the recent Pahalgam terrorist attack. The atmosphere was one of reverence and unity, as young minds showed remarkable empathy and patriotic spirit.
As the institution proudly steps into its 29th year of holistic and value-based education, St. Paul’s Mission High School stands as a beacon of light — nurturing minds, shaping lives, and sowing the seeds of peace and purpose for the future.
Here, education is not just about books, but about building character, compassion, and community.
Let us uphold the missionary in charge Rev. Bijin John Varghese and Amitha Mathew Kochamma and all those involved in the ministry in our prayers.
🌿 "പ്രതീക്ഷയുടെ വേരുകളും, സമാധാനത്തിന്റെ ശിഖരങ്ങളും"
മധ്യകേരള മഹായിടവകയുടെ മിഷൻ വയൽ പ്രദേശമായ സി.എസ്.ഐ. മൈസൂർ മിഷന്റെ ഭാഗമായ സെന്റ് പോൾസ് മിഷൻ ഹൈസ്കൂൾ, 550 വിദ്യാർത്ഥികളോടെ 2025 - 2026 അധ്യായന വർഷത്തിനു തുടക്കം കുറിച്ചു.
സ്കൂൾ ഗ്രൗണ്ട് വീണ്ടും ചിരിയും കാൽപ്പാടുകളും സ്വപ്നങ്ങളും കൊണ്ട് പ്രതിധ്വനിച്ചു. ഇത് ഒരു പുതിയ അധ്യായന വർഷത്തിന്റെ തുടക്കം മാത്രമല്ല, പുത്തൻ സാധ്യതകളുടെ ആഘോഷവുമായിരുന്നു.
വ്യത്യസ്തവും എന്നാൽ വളരെ സംഗതവുമായ ഒരു പ്രവർത്തനത്തിനാണ് ഒന്നാം ദിനം സ്കൂൾ സാക്ഷ്യം വഹിച്ചത്. അപ്പർ പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾ "സമാധാനത്തിന്റെ ഇലകൾ - ഓർമ്മയുടെ വൃക്ഷം" എന്ന പേരിൽ ഒരു പ്രത്യേക പ്രതീകാത്മക പ്രവർത്തനത്തിൽ അണിചേർന്നു. ഓരോ വിദ്യാർത്ഥിയും ഇലകളുടെ രൂപത്തിലുള്ള കടലാസിൽ അവരുടെ 'കുഞ്ഞു' പ്രാർത്ഥനകൾ എഴുതി, അവ സ്കൂൾ അങ്കണത്തിലുള്ള മരത്തിന്റെ ചില്ലകളിൽ തൂക്കിയിട്ടു. സമീപകാലത്ത് പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരാത്മാക്കൾക്കുള്ള നിശബ്ദവും എന്നാൽ ശക്തവുമായ ആദരാഞ്ജലി. ആദരവും ഐക്യവും നിറഞ്ഞ അന്തരീക്ഷമായിരുന്നു പ്രവേശന ദിനത്തിൽ സ്കൂളിൽ ഉണ്ടായിരുന്നത്. കുരുന്ന് മനസ്സുകളിൽ പ്രകടമായ സഹാനുഭൂതിയും ദേശസ്‌നേഹവും ഭാവി തലമുറയിലെ പ്രതീക്ഷയെ സൂചിപ്പിക്കുന്നു.
സമഗ്രവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന്റെ 29-ാം വർഷത്തിലേക്ക് അഭിമാനത്തോടെ സ്ഥാപനം ചുവടുവെക്കുമ്പോൾ, സെന്റ് പോൾസ് മിഷൻ ഹൈസ്‌കൂൾ പ്രകാശത്തിന്റെ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു - മനസ്സുകളെ പരിപോഷിപ്പിക്കുക, ജീവിതങ്ങളെ രൂപപ്പെടുത്തുക, ഭാവിയിലേക്കുള്ള സമാധാനത്തിന്റെയും ലക്ഷ്യത്തിന്റെയും വിത്തുകൾ വിതയ്ക്കുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. ഇവിടെ, വിദ്യാഭ്യാസം വെറും പുസ്തകങ്ങളെക്കുറിച്ചല്ല, മറിച്ച് സ്വഭാവം, അനുകമ്പ, സമൂഹം എന്നിവ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്. ഇവിടെ ശുശ്രൂഷ ചെയ്യുന്ന റവ. ബിജിൻ ജോൺ വർഗീസ് അച്ചനെയും, അമിത മാത്യു കൊച്ചമ്മയെയും അവിടെ ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കാം.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP