Ecological Sunday

19 Mar 2025
Ecological Sunday

Ecological Sunday

പ്രീയരേ,
സിഎസ്ഐ മദ്ധ്യ കേരള മഹായിടവക 2025 ജൂൺ 22 ഞായറാഴ്ച പരിസ്ഥിതി ഞായറാഴ്ചയായി ആചരിക്കുകയാണ്. അന്നേദിവസം പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആരാധനയും പ്രസം​ഗവുമാണ് ക്രമീകരിക്കുന്നത്. അന്നേ ദിവസം ആരാധനയിൽ മഹായിടവകയിലെ വിദ്യാർത്ഥികളായിരിക്കും ദൂത് നൽകുക. മുന്നൂറോളം പള്ളികളിലേക്ക് വിദ്യാർത്ഥികളെ വിടുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്യുക. പ്രസം​ഗകുറിപ്പ് കാണാതെ പഠിച്ചു പോകാതെ വിഷയത്തെക്കുറിച്ച് ​ഗഹനമായ അറിവ് നൽകി അവര പ്രസം​ഗിക്കുവാൻ വിടുവാനാണ് ഉദ്ദേശിക്കുന്നത്. 22 ന് പ്രസം​ഗിക്കുവാന് നൽകുന്ന പരിശീലനം അതവരുടെ സ്കൂൾ പഠനത്തെ സഹായിക്കുകയും ചെയ്യും.

Online classes April 22, 29, May 6, 13, 20, 27 Offline classes on 10th April and 6th June at Kottayam
കാലാവസ്ഥ വ്യതിയാനവും അതിന്റെ ശാസ്ത്രീയ വശങ്ങളും, കാലാവസ്ഥ വ്യതിയാനത്തിന്റെ ദൈവശാസ്ത്ര കാഴ്ചപ്പാടുകൾ എന്നിവയാണ് ക്ലാസ്സുകൾ. അറിവ് ആഴത്തിലുണ്ടാകുന്നത് സമൂഹത്തിൽ കുട്ടികൾക്ക് ഉന്നത സ്ഥാനം ലഭിക്കുവാനിടയാക്കും. ആയതിനാൽ താല്പര്യമുള്ള സി എസ്ഐ മദ്ധ്യകേരള മഹായിടവകയിലെ വിദ്യാർത്ഥികൾ താഴെക്കാണുന്ന ലിംങ്കിൽ പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSejWXma2_ejwQuAFtRy0PJOkqQ2GlBb_586qFVdTBQaVmdIMg/viewform?usp=header

പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ മാത്രമേ പള്ളികളിൽ പ്രസം​ഗിക്കുവാൻ വിടുകയുള്ളു.
ഡോ മാത്യു കോശി പുന്നയ്ക്കാട് (ഡയറക്ടർ) റവ അനിൽ തോമസ് (കൺവീനർ)

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News