𝑩𝒊𝒕𝒉𝒊𝒂 𝑴. 𝑩𝒊𝒏𝒐𝒚 𝒂𝒏𝒅 𝑩𝒆𝒛𝒂𝒍𝒆𝒍 𝑴. 𝑩𝒊𝒏𝒐𝒚 𝒕𝒐 𝑺𝒆𝒓𝒗𝒆 𝒊𝒏 𝑴𝒚𝒔𝒐𝒓𝒆 𝑴𝒊𝒔𝒔𝒊𝒐𝒏
12 Jun 2025
മൈസൂർ മിഷനിലേക്ക് ബിഥ ്യ എം ബിനോയിയും, ബെസലേൽ എം ബിനോയിയും
സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉദ്ധാരണം വിദ്യാഭ്യാസത്തിലൂടെയും സുവിശേഷീകരണത്തിലൂടെയും ലക്ഷ്യമിട്ട് 1995ൽ ആരംഭിച്ചതാണ് മൈസൂർ മിഷൻ. സെന്റ് പോൾസ് മിഷൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിലവിൽ 550 കുട്ടികൾ പഠിക്കുന്നുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവം പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുട്ടികൾ നടത്തിയ വ്യത്യസ്തമായ പരിപാടി ശ്രദ്ധേയമായിരുന്നു.
ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ സ്കൂളിലൂടെ നൽകുന്നത് വഴി ഒരു വലിയ രൂപാന്തരത്തിന് നമ്മുടെ മിഷൻ വേദിയാകുന്നു. എല്ലാ വർഷവും നമ്മുടെ നാട്ടിൽ നിന്നും അല്ലാതെയും സ്കൂളിലെ സേവനത്തിനായി അധ്യാപകരായി നിശ്ചിത കാലയളവിലേക്ക് ആളുകൾ വരാറുണ്ട്. ഈ വർഷം സ്കൂളിലെ സേവനത്തിനായി സന്നദ്ധരായി പോകുന്നത് കുന്നന്താനം ഇടവക വികാരിയായി സേവനം ചെയ്യുന്ന റവ. ബിനോയി എം. തര്യന്റെ മക്കളായ ബിഥ്യ എം. ബിനോയിയും (എം.എ; ബി. എഡ്.), ബെസലേൽ എം. ബിനോയിയുമാണ് (ബി. എ.). ഇരുവരെയും അഭിനന്ദിക്കുന്നു, കുടുംബമായി മക്കൾ ചെയ്യുന്ന ശുശ്രൂഷകളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇന്ന് വൈകിട്ട് നടന്ന കൂടിക്കാഴ്ചയിൽ അഭിവന്ദ്യ ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഇരുവരെയും പ്രാർത്ഥിച്ച് ശുശ്രൂഷക്കായി പ്രതിഷ്ഠിച്ചു. അനേക യുവതി യുവാക്കൾക്ക് ഇതൊരു മാതൃകയാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
The Mysore Mission, established in 1995 with a vision to uplift the marginalized and underprivileged through education and evangelism, continues to make a transformative impact. Currently, 550 students are enrolled at St. Paul’s Mission English Medium High School. This year’s school reopening featured a unique program by the students, paying tribute to the martyrs of the Pulwama terror attack, drawing widespread attention.
By offering quality education, the mission has become a platform for profound change. Every year, individuals from within and beyond Kerala come forward to serve as teachers at the school for a designated period. This year, Bithia M. Binoy(M. A, B. Ed.) and Bezalel M. Binoy (B. A.), children of Rev. Binoy M. Tharian (Vicar of Kunnamthanam CSI Church), have volunteered to serve at the school.
Both are warmly congratulated, and prayers are offered for God’s blessings on their ministry as a family. The Bishop of the Madhya Kerala Diocese, Rt. Rev. Dr. Malayil Sabu Koshi Cherian, offered prayers and formally dedicated them for their service. May their commitment inspire many other young people to step forward in mission.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP