𝑴𝒂𝒅𝒉𝒚𝒂 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒂𝒏 𝑫𝒂𝒚 2025 – 𝑭𝒓𝒂𝒎𝒆𝒘𝒐𝒓𝒌 𝒇𝒐𝒓 𝑷𝒓𝒐𝒈𝒓𝒂𝒎 𝑺𝒄𝒉𝒆𝒅𝒖𝒍𝒆 𝑩𝒆𝒊𝒏𝒈 𝑷𝒓𝒆𝒑𝒂𝒓𝒆𝒅 | CSI Madhya Kerala Diocese

𝑴𝒂𝒅𝒉𝒚𝒂 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒂𝒏 𝑫𝒂𝒚 2025 – 𝑭𝒓𝒂𝒎𝒆𝒘𝒐𝒓𝒌 𝒇𝒐𝒓 𝑷𝒓𝒐𝒈𝒓𝒂𝒎 𝑺𝒄𝒉𝒆𝒅𝒖𝒍𝒆 𝑩𝒆𝒊𝒏𝒈 𝑷𝒓𝒆𝒑𝒂𝒓𝒆𝒅

13 Jun 2025
𝑴𝒂𝒅𝒉𝒚𝒂 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒂𝒏 𝑫𝒂𝒚 2025 – 𝑭𝒓𝒂𝒎𝒆𝒘𝒐𝒓𝒌 𝒇𝒐𝒓 𝑷𝒓𝒐𝒈𝒓𝒂𝒎 𝑺𝒄𝒉𝒆𝒅𝒖𝒍𝒆 𝑩𝒆𝒊𝒏𝒈 𝑷𝒓𝒆𝒑𝒂𝒓𝒆𝒅

മഹായിടവക ദിനം 2025- കാര്യപരിപാടികൾക്ക് രൂപരേഖ തയ്യാറാകുന്നു

2025 മഹായിടവക ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട ആലോചനാ യോഗത്തിൽ സോണൽ മിനിസ്റ്റേഴ്സ്, ജില്ലാ ചെയർമാന്മാർ, നാലു സോണുകളിലെ കൺവീനർമാർ, ജോയിന്റ്‌ കൺവീനർമാർ തുടങ്ങി ആദ്യ കാര്യാലോചന യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ് കൺവീനർമാരുടെയും മഹായിടവക ഓഫീസേഴ്സിന്റേയും മീറ്റിംഗ് ഇന്ന് മഹായിടവക ഓഫീസിൽ ആൻ നോർട്ടൻ ഹാളിൽ വെച്ചു നടത്തപ്പെട്ടു.

പ്രസ്തുത യോഗത്തിൽ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങൾ:

സെൻട്രൽ സോൺ: തിരുവല്ല, കുമ്പളാംപൊയ്ക, ഇലന്തൂർ വൈദിക ജില്ലകളുടെ സോൺ തലത്തിലുള്ള പരിപാടി തോലശ്ശേരി സെന്റ് തോമസ് സി. എസ്. ഐ. പാരിഷ് ഹാളിൽ വച്ച് ജൂലൈ 5ാം തീയതി, 3 മണിക്ക് നടത്തപ്പെടും.

സൗത്ത് സോൺ: മാവേലിക്കര, അടൂർ, കോടുകുളഞ്ഞി വൈദിക ജില്ലകളുടെ സോൺ തലത്തിലുള്ള പരിപാടി മാവേലിക്കര സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് പാരിഷ് ഹാളിൽ വച്ച് ജൂലൈ 13ാം തീയതി, 3 മണിക്ക് നടത്തപ്പെടും.

നോർത്ത് സോൺ: പള്ളം, കോട്ടയം, ഏറ്റുമാനൂർ വൈദിക ജില്ലകളുടെ സോൺ തലത്തിലുള്ള പരിപാടി പള്ളം ബുക്കാനാ ക്യാമ്പസിൽ വച്ച് ജൂലൈ 19ാം തീയതി, 3 മണിക്ക് നടത്തപ്പെടും.

ഈസ്റ്റ്‌ സോൺ: മുണ്ടക്കയം, പുന്നവേലി, മല്ലപ്പള്ളി വൈദിക ജില്ലകളുടെ സോൺ തലത്തിലുള്ള പരിപാടി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പാരിഷ് ഹാളിൽ വച്ച് ജൂലൈ 20ാം തീയതി, 3 മണിക്ക് നടത്തപ്പെടും.

ജൂലൈ 20ാം തീയതി മഹായിടവക ഞായറായി ആചരിക്കുവാൻ തീരുമാനിച്ചു.

ജൂലൈ 25ാം തീയതി മഹായിടവക ദിനമായി ആഘോഷിക്കുന്ന അന്നേദിവസം നടത്തപ്പെടുന്ന കാര്യപരിപാടികൾ:

  1. 8:00 am : സ്തോത്ര ശുശ്രൂഷ ( സെന്റ് ജെയിംസ് ചാപ്പൽ)
  2. 10:00 am: സെമിനാർ (റിട്രീറ്റ് സെന്റർ, എ സി ഹാൾ)
  3. 2:30 pm: പൊതുസമ്മേളനം (റിട്രീറ്റ് സെന്റർ, മെയിൻ ഹാൾ)

25ാം തീയതി രാവിലെ മഹായിടവകയിലെ എല്ലാ ദൈവാലയങ്ങളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്തുവാൻ ക്രമീകരണം ചെയ്യുന്നതാണ്.

A meeting in connection with the 2025 Madhya Kerala Diocesan Day was held today at the Diocesan Office in Ann Norton Hall.

Participants included Zonal Ministers, District Chairmen, Conveners and Joint Conveners of the four zones, along with various departmental conveners elected in the first planning meeting and the diocesan officers.

Key decisions taken in the meeting:

Central Zone:
The zonal-level program for the Thiruvalla, Kumplampoika, and Elanthoor Clergy Districts will be held at Tholassery St. Thomas CSI Parish Hall on July 5 at 3:00 PM.

South Zone:
The zonal-level program for the Mavelikara, Adoor, and Kodukulanji clergy Districts will be held at Mavelikara CSI Christ Church Parish Hall on July 13 at 3:00 PM.

North Zone:
The zonal-level program for the Pallom, Kottayam, and Ettumanoor clergy Districts will be held at Pallom Buchanan Campus on July 19 at 3:00 PM.

East Zone:
The zonal-level program for the Mundakayam, Punnavely, and Mallappally clergy Districts will be held at Nedungadappally St. Thomas CSI Parish Hall on July 20 at 3:00 PM.

It is decided to observe July 20th as Madhya Kerala Diocesan Sunday.

Events on July 25, the day of the official Diocesan Day celebration:

  1. 8:00 AM – Thanks Giving service (at St. James Chapel)

  2. 10:00 AM – Seminar (at Retreat Centre, A.C. Hall)

  3. 2:30 PM – Public Meeting (at Retreat Centre, Main Hall)

Arrangements will be made to hoist the diocesan flag in all churches and institutions of the diocese in the morning of July 25.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News