Prof. Betty Elsa Jacob Secured her Doctorate in English Literature
27 Oct 2023കോട്ടയം സി.എം.എസ്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ശ്രീമതി ബെറ്റി എൽസ ജേക്കബ് കോയമ്പത്തൂർ കാരുണ്യ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി. Moving Beyond the Wheel Chair: A Study of Representation of Cerebral Palsy in Selected Plays by Playwrights with Disability എന്ന വിഷയത്തിനുള്ള പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് നേടിയത്. സി.എസ്.ഐ. മധ്യകേരള മഹായിടവകയിലെ സീനിയർ വൈദികനായ റവ. ജേക്കബ് ഡാനിയേലിൻ്റെ മകളും കാട്ടാമ്പാക്കൽ ഇടവക വികാരി റവ. സന്ദീപ് ജേക്കബിൻ്റെ സഹ ധർമ്മണിയുമാണ്.
അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ പ്രൊഫ. ബെറ്റി എൽസാ ജേക്കബിനെ സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അഭിനന്ദനം അറിയിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566