𝑨 𝑷𝒓𝒐𝒖𝒅 𝑨𝒄𝒉𝒊𝒆𝒗𝒆𝒎𝒆𝒏𝒕 𝒇𝒐𝒓 𝑩𝒉𝒊𝒍𝒂𝒊 𝑴𝒊𝒔𝒔𝒊𝒐𝒏
02 Jun 2025
ഭിലായി മിഷന് അഭിമാന നേട്ടം
ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ഭിലായിയിൽ സി. എസ്. ഐ. ഇൻഡസ്ട്രിയൽ മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഭിലായി മിഷൻ, ഗ്രാമപ്രദേശങ്ങളിൽ പാർക്കുന്ന സാധാരണക്കാരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന മിഷൻ വയൽ പ്രദേശമാണ്. അവിടെയുള്ള കുട്ടികൾക്കായി ആരംഭിച്ച
നോഹാസ് ആർക്ക് ഇംഗ്ലീഷ് മീഡിയം മിഷൻ സ്കൂളിലെ 5ാം ക്ലാസ് വിദ്യാർത്ഥികൾ 2024–2025 അധ്യയന വർഷത്തെ ബോർഡ് പരീക്ഷയിൽ 100% വിജയം നേടി.
ഛത്തീസ്ഗഢ് സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ഈ അധ്യയന വർഷം മുതൽ 5ാം ക്‌ളാസിനു ബോർഡ് പരീക്ഷകൾ നിർബന്ധമാക്കിയിരുന്നു. ആദ്യത്തെ ബോർഡ് പരീക്ഷയിൽ വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെയും സമർപ്പണത്തോടെയും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏറെ സന്തോഷകരമാണ്. റവ. ജോബിൻ ഈശോ ചെറിയാൻ മിഷനറി ഇൻ ചാർജായും, സ്നേഹ എത്സാ ജോൺസ് കൊച്ചമ്മ സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം ചെയ്യുന്നു. മിഷനറി കുടുംബത്തെയും അവിടെ പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കാം.
The Bhilai Mission, functioning under the CSI Industrial Mission in the state of Chhattisgarh, serves as a beacon of hope for the upliftment of rural communities. Situated in the heart of agrarian regions, this mission focuses on empowering ordinary people residing in nearby villages.
A remarkable milestone was achieved by the Noah’s Ark English Medium Mission School, established for the children of the area. The 5th-grade students of the school secured 100% success in the 2024–2025 academic year board examinations.
Starting this academic year, the Chhattisgarh State Education Board made board exams mandatory for Grade 5. It is indeed a matter of great joy that the students, with confidence and dedication, performed excellently in their very first board exam experience.
Rev. Jobin Easow Cherian serves as the Missionary-in-Charge, and Sneha Elsa Johns Kochamma leads the school as Principal. Let us remember the missionary family and all those laboring faithfully in Bhilai Mission in our prayers.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP