“𝑾𝒆 𝒎𝒖𝒔𝒕 𝒖𝒕𝒊𝒍𝒊𝒛𝒆 𝒑𝒐𝒔𝒔𝒊𝒃𝒊𝒍𝒊𝒕𝒊𝒆𝒔 𝒂𝒏𝒅 𝒓𝒆𝒔𝒐𝒖𝒓𝒄𝒆𝒔 𝒄𝒓𝒆𝒂𝒕𝒊𝒗𝒆𝒍𝒚”: 𝑹𝒕. 𝑹𝒆𝒗. 𝑫𝒓. 𝑴𝒂𝒍𝒂𝒚𝒊𝒍 𝑺𝒂𝒃𝒖 𝑲𝒐𝒔𝒉𝒚 𝑪𝒉𝒆𝒓𝒊𝒂𝒏 | CSI Madhya Kerala Diocese

“𝑾𝒆 𝒎𝒖𝒔𝒕 𝒖𝒕𝒊𝒍𝒊𝒛𝒆 𝒑𝒐𝒔𝒔𝒊𝒃𝒊𝒍𝒊𝒕𝒊𝒆𝒔 𝒂𝒏𝒅 𝒓𝒆𝒔𝒐𝒖𝒓𝒄𝒆𝒔 𝒄𝒓𝒆𝒂𝒕𝒊𝒗𝒆𝒍𝒚”: 𝑹𝒕. 𝑹𝒆𝒗. 𝑫𝒓. 𝑴𝒂𝒍𝒂𝒚𝒊𝒍 𝑺𝒂𝒃𝒖 𝑲𝒐𝒔𝒉𝒚 𝑪𝒉𝒆𝒓𝒊𝒂𝒏

11 Jun 2025
“𝑾𝒆 𝒎𝒖𝒔𝒕 𝒖𝒕𝒊𝒍𝒊𝒛𝒆 𝒑𝒐𝒔𝒔𝒊𝒃𝒊𝒍𝒊𝒕𝒊𝒆𝒔 𝒂𝒏𝒅 𝒓𝒆𝒔𝒐𝒖𝒓𝒄𝒆𝒔 𝒄𝒓𝒆𝒂𝒕𝒊𝒗𝒆𝒍𝒚”: 𝑹𝒕. 𝑹𝒆𝒗. 𝑫𝒓. 𝑴𝒂𝒍𝒂𝒚𝒊𝒍 𝑺𝒂𝒃𝒖 𝑲𝒐𝒔𝒉𝒚 𝑪𝒉𝒆𝒓𝒊𝒂𝒏

"സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിക്കുവാൻ സാധിക്കണം": ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ

ആലുവ ഹോളി ട്രിനിറ്റി സി.എസ്.ഐ. ദൈവാലയത്തിൽ നടത്തപ്പെട്ട, കൊച്ചിൻ മഹായിടവകയിലെ പട്ടക്കാരുടെയും സഭാശുശ്രൂഷകരുടെയും വാർഷിക സമ്മേളനത്തിന് മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. സാധ്യതകളെ എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയെ ആസ്പദമാക്കി "സാധ്യതകളെ ക്രിയാത്മകമായി ഉപയോഗിക്കുവാൻ സാധിക്കണം" എന്നും "പ്രതിസന്ധികളെ തരണം ചെയ്‌തും, എല്ലാവരിലും സാധ്യതകൾ കണ്ടെത്തിയും, എല്ലാവരുടെ നന്മയ്ക്കായി വിഭവങ്ങൾ ഉപയോഗിക്കുവാൻ നിയോഗിക്കപ്പെട്ടവരാണ് ശുശ്രൂഷകർ" എന്നും മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ഓർമിപ്പിച്ചു. പട്ടക്കാരുടെയും ശുശ്രൂഷകരുടെയും സ്ഥലംമാറ്റ ക്രമീകരണങ്ങൾക്കു ശേഷമുള്ള ആദ്യത്തെ സമ്മേളനം എന്ന നിലയിൽ വളരെ പ്രാധാന്യമുള്ള ഒരു കൂടിവരവായിരുന്നു ഇത്. എല്ലാവരും ഇതിൽ സംബന്ധിച്ചു എന്നത് ഏറെ സന്തോഷകരമാണ്.

പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രഷറാർ റവ. കുര്യൻ പീറ്റർ, അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ശ്രീ. ബാബു എബ്രഹാം എന്നിവർ ഈ സമ്മേളനത്തിന്റെ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. അവരെ പ്രത്യേകാൽ അഭിനന്ദിക്കുന്നു.

Rt. Rev. Dr. Malayil Sabu Koshy Cherian, Bishop of the Madhya Kerala Diocese, led the annual conference of the Cochin Diocesan Clergy and Church Workers held at the Holy Trinity CSI Church, Aluva. Centered around the theme of how to make use of possibilities and resources, the Bishop in his keynote address emphasized that “we must utilize possibilities and resources creatively,” and reminded that “ministers are called to overcome challenges, discover potential in everyone, and use both people and material resources for the good of all.”

This gathering held special significance as it was the first meeting following the recent reshuffling of clergy and church workers. It was indeed joyful to see full participation in the event.

The new Administrative Treasurer Rev. Kurian Peter and Administrative Secretary Mr. Babu Abraham took the lead in organizing all the arrangements for the conference. They are specially appreciated and congratulated.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566

To Join Official Whatsapp Group Click the following Link:

https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP

More News