An initiative of St. Paul's CSI Vadavathur; A house has been prepared for the family who lost their house in the landslide

14 Nov 2023
An initiative of St. Paul's CSI Vadavathur; A house has been prepared for the family who lost their house in the landslide

രണ്ടുവർഷം മുൻപ് ഉരുൾപൊട്ടലിൽ ഭവനം നഷ്ടമായ പാലൂർക്കാവ് സെൻറ് ജോൺസ് സി.എസ്.ഐ. സഭയിലെ
ഒരു കുടുംബത്തിന് വടവാതൂർ സെൻറ് പോൾസ് സി.എസ്.ഐ. സഭയുടെ ജൂബിലി പ്രോജക്ടായി പുതിയ ഭവനം നിർമ്മിച്ച് നൽകി. ഡോ. ബെഞ്ചമിൻ ജോർജ് (കോട്ടയം) ഭവനം നിർമ്മിക്കുവാൻ സ്ഥലം വാങ്ങി നൽകി. മദ്ധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും വടവാതൂർ സഭയുടെ ഇടവക വികാരിയുമായ റവ. നെൽസൺ ചാക്കോ 08-11-2023 രാവിലെ 09:30 ന് നടത്തപ്പെട്ട ഭവന പ്രതിഷ്‌ഠാശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചു. മുണ്ടക്കയം വൈദിക ജില്ല ചെയർമാൻ റവ. ജോൺ ഐസക്, പാലൂർക്കാവ് സഭയുടെ വികാരി റവ. റിജിൻ പി. ഏബ്രഹാം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വടവാതൂർ,പാലൂർക്കാവ് സഭാ ജനങ്ങളും പ്രതിഷ്‌ഠാശുശ്രൂഷയിൽ സന്നിഹിതരായിരുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News