Centenary Celebration of the CSI Ascension Church, Kanjikuzhy

10 Jul 2023
Centenary Celebration of the CSI Ascension Church, Kanjikuzhy

The week-long centenary celebrations of Kanjikuzhi Ascension Church concluded with a thanksgiving service. As part of the Jubilee celebrations, hundreds of believers, including children, participated in the Centenary Procession (Shathaabdhi Deepashikha Prayanam), which began at the Cathedral Church. When Deepashikha Prayanam arrived at the Ascension Church, the congregation gave a rousing welcome. Jubilee Projects were inaugurated by Mr Thomas Chazhikkadan M. P. and Mr Thiruvanchoor Radhakrishnan M. L. A.. As part of the Jubilee celebrations, the foundation stone of a house to be built for a needy family was also dedicated during the Thanksgiving service. Bishop Dr Malayil Sabu Koshy Cherian released the Jubilee Commemorative History Book and presented the first copy to Bishop Emeritus Thomas Samuel.

കഞ്ഞിക്കുഴി അസൻഷൻ ചർച്ചിൻ്റെ ഒരാഴ്ച നീണ്ടു നിന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് സ്തോത്ര ശുശ്രൂഷയോടെ സമാപനം കുറിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിച്ച ശതാബ്ദി ദീപശിഖാ പ്രയാണത്തിൽ കുട്ടികൾ ഉൾപ്പെടെ നൂറകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദീപശിഖാ പ്രയാണം അസൻഷൻ ചർച്ചിൽ എത്തി ചേർന്നപ്പോൾ വിശ്വാസി സമൂഹം ഉജ്ജ്വല സ്വീകരണം നൽകുകയുണ്ടായി. ജൂബിലി പ്രോജക്ടുകളുടെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴിക്കാടൻ എം. പി. യും ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. യും ചേർന്നു നിർവ്വഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ ശിലാ പ്രതിഷ്ഠയും സ്തോത്ര ശുശ്രൂഷ മധ്യേ നിർവ്വഹിക്കപ്പെട്ടു. ജൂബിലി സ്മാരക ചരിത്ര പുസ്തക പ്രകാശനം മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, ബിഷപ്പ് തോമസ് സാമുവൽ തിരുമേനിക്ക് ആദ്യ കോപ്പി നൽകി നിർവഹിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News