Bishop's Letter

കർത്താവിൽ പ്രിയരേ,
ക്രിസ്തുയേശുവിന്റെ നാമത്തിൽ ഏവർക്കും സ്‌നേഹവന്ദനം!
ജി-20 സമ്മേളനത്തോടനുബന്ധിച്ചു നിരത്തുകളിൽ സ്ഥാനം പിടിച്ച പരസ്യബോർഡുകളിലെ ഈ വാചകം നിങ്ങളിൽ പലരും ശ്രദ്ധിച്ചുകാണും, 'വസുദൈവ കുടുംബകം' (Vasudhaiva Kudumbakam). ലോകം ഒരു കുടുംബമാണെന്ന (The World is One Family) മഹത്തായ ആശയമാണ് ഇന്ത്യ ഈ സമ്മേളനത്തിലൂടെ ലോകരാജ്യങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചത്. ലോകത്തെ ഒരു കുടുംബമായി യോജിപ്പിച്ചു നിർത്തുന്നതിൽ ഐക്യതയ്ക്കു വലിയോരു സ്ഥാനമുണ്ട്. ജോലിക്കായും, പഠനത്തിനായും നിരവധി യുവജനങ്ങളാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയത്. സ്ഥിരമായ ഒരു താമസസൗകര്യം ഒരുങ്ങുന്നതുവരെ അവരിൽ പലരും തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം താമസസ്ഥലങ്ങൾ പങ്കിട്ടുവെന്ന് ചിലരുടെ അനുഭവങ്ങളിൽനിന്ന് അറിയുവാൻ കഴിഞ്ഞു. ഐക്യവും സന്തോഷവും നിലനിർത്തി സൗഹൃദത്തോടെ അനുഗ്രഹങ്ങൾ പങ്കിട്ടപ്പോൾ ഐക്യതയുടെ നന്മകൾ അവർക്കു വിസ്തൃതമായി. ലോകത്തെ അനുരഞ്ജനത്തിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന ക്രിസ്തുസ്‌നേഹം എന്നതാണ് യുവജനഞായറിലേക്ക് ഈ വർഷം തിര ഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം. അനുരഞ്ജനത്തിലൂടെ ലോകത്തെ ഐക്യത്തിലേക്കു നയിക്കുക എന്നത് ദൈവിക പദ്ധതിയായിരുന്നു. ദൈവപദ്ധതിക്ക് അനുസൃതമായി പ്രവർത്തിച്ച യേശു തന്റെ സഹനങ്ങളിലും കുരിശിലും വെളിപ്പെടുത്തിയ സ്‌നേഹമാണ് ഐക്യം സാദ്ധ്യമാക്കിയത്. ദൈവികപദ്ധതി തിരിച്ചറിഞ്ഞു ലോകത്തെ സ്‌നേഹത്താൽ രൂപാന്തരപ്പെടുത്തുന്നതിനും ഐക്യപ്പെടുത്തുന്നതിനും ഒരു വലിയ പങ്ക് നമുക്കും നൽകപ്പെട്ടിരിക്കുന്നു. ലക്ഷ്യപ്രാപ്തി മുൻപിൽ കണ്ടുകൊണ്ടുള്ള ഐക്യ ആഹ്വാനങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. ലോകം പലതിലും ഭിന്നിച്ചു നിൽക്കുമ്പോൾ വിഘടനസ്വരമാണ് എവിടെയും ഇന്ന് കേൾക്കുവാൻ കഴിയുന്നത്. കാര്യസാദ്ധ്യത്തിനായി മത-സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒരുമിച്ചു സഹകരിച്ചു പ്രവർത്തിക്കുവാനുള്ള ആഹ്വാനം നൽകുമ്പോഴും, അനുരഞ്ജനം സാദ്ധ്യമാകാത്തതിനാൽ ഐക്യത നഷ്ടമായി പരസ്പരം അകന്നു പോകുന്നു. തന്നെ ഏൽപ്പിച്ച ജനത്തിനുവേണ്ടി പിതാവായ ദൈവത്തോട് അപേക്ഷിക്കുന്ന യേശുവിനെയാണ് യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തിൽ കാണുവാൻ സാധിക്കുന്നത്. പിതാവായ ദൈവം ഈ ലോകത്തിലേക്ക് തന്നെ അയച്ചത് എന്തിനെന്നു മനസ്സിലാക്കിയ യേശു ഈ ലോകത്തിലെ തന്റെ ശുശ്രൂഷ പൂർത്തിയാക്കുന്നതിനു മുൻപ് 'എല്ലാവരും ഒന്നാകേണ്ടതിനു' ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്നു. യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു വേണ്ടി മാത്രമല്ല, ഈ ലോകത്തിൽ തന്നെ അറിഞ്ഞവരും, അറിയാത്തവരും, തന്റെ മുൻപിലുള്ള ഈ പ്രപഞ്ചത്തെയും മുൻനിർത്തി പ്രാർത്ഥിക്കുകയാണ്. ഈ ലോകത്തിൽ ദൈവം സൃഷ്ടിച്ചതെല്ലാം ദൈവസന്നിധിയിൽ ഒരുമനപ്പെട്ടു കാണേണ്ടതിനായി പുത്രൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. ഭാഷയുടെയും, വർഗ്ഗത്തിന്റെയും, വർണ്ണത്തിന്റെയും, സമ്പത്തിന്റെയും, അധികാരത്തിന്റെയും അടിസ്ഥാനത്തിൽ ലോകത്തു നിലനിൽക്കുന്ന വിവേചനങ്ങൾ ജനങ്ങളെ വേർതിരിച്ചു നിർത്തുന്നു. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി സകലരെയും ദൈവത്തിന്റെ സൃഷ്ടിയായി കാണുവാൻ നമുക്കു സാധിക്കണം. പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണ് ഐക്യതയ്ക്കു ഉത്തമ മാതൃക. പിതാവിന്റെ സ്‌നേഹവും, പുത്രന്റെ അനുസരണയോ ടുള്ള വിധേയത്വവുമാണ് ത്രിത്വത്തിലെ ആളത്വങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി. ഒട്ടേറെ വ്യത്യസ്തതകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെ ങ്കിലും സ്‌നേഹത്തിന്റെ ഭാഷ ഇവയ്‌ക്കെല്ലാം അതീതമാണ്. ദൈവസ്‌നേഹം ഈ വ്യത്യസ്തതകളെ അതിജീവിക്കുന്നതിനാൽ ക്രിസ്തുസഭ ക്രിസ്തുവിൽ ഐക്യപ്പെട്ടിരിക്കും. സുവിശേഷം യാഥാർഥ്യമാണെന്നു ദൈവജനത്തിന്റെ ഐക്യത്തിലൂടെ ലോകത്തിനു വ്യക്തമാവുകയും ചെയ്യും. ഈ സാക്ഷ്യം ഉണ്ടാകുന്നതിനായാണ് യേശു പ്രാർത്ഥിക്കുന്നത്. ഒന്നായത്തീരുക എന്നത് ദൈവികമായ ഒരു അനുഭവം കൂടിയാണ്. ഐക്യത്തിൽ ബന്ധങ്ങളുടെ സ്ഥാനം വളരെ വലുതാണ്. അതു നാം മനസ്സിലാക്കുന്നത് ദൈവം നമുക്കു നൽകിയ ബന്ധങ്ങളിലൂടെയാണ്. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം, ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം, കുടുംബങ്ങൾക്കുള്ളിലെ ബന്ധം, സ്‌നേഹിതർ തമ്മിലുള്ള ബന്ധം, ഈ ബന്ധങ്ങൾ നമുക്കു നൽകിയത് ദൈവമാണ്. അതിനാൽ ഈ ബന്ധം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ഈ ലോകത്തു ജീവിക്കുവാൻ ദൈവം അനുവദിച്ചിരിക്കുന്ന നാൾ ഒക്കെയും ഈ ബന്ധം കാത്തു പാലിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ്. എവിടെയെല്ലാം ബന്ധങ്ങൾക്കു നഷ്ടം സംഭവിക്കുന്നുണ്ടോ അവിടെയെല്ലാം സ്വർഗം ദു:ഖിക്കുന്നു. ലൂക്കൊസ് 15-ാം അധ്യായത്തിൽ കാണാതെ പോയതിനെ കണ്ടു കിട്ടുമ്പോൾ സ്വർഗത്തിൽ സന്തോഷം ഉണ്ടായതായി യേശു പറയുന്നു. സ്വർഗീയസന്തോഷത്തിന്റെ ഓഹരിക്കാരാകുവാൻ ബന്ധങ്ങൾ നഷ്ടപ്പെടുത്തുകയല്ല, നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ ദൈവസന്നിധിയിൽ ഒന്നിച്ചു ചേർക്കുവാനുള്ള ശ്രമമാണ് നാം നിർവ്വഹിക്കേണ്ടത്. ശിക്ഷിക്കുന്നതിനേക്കാൾ സ്‌നേഹിച്ചു വീണ്ടെടുക്കുവാൻ താൽപര്യപ്പെടുന്ന ദൈവത്തെയാണ് യേശുവിൽകൂടി നാം കാണുന്നത്. അനുരഞ്ജനം സാദ്ധ്യമായത് ഇവിടെയാണ്. പിതാവിന്റെ ഇഷ്ടം ലോകത്തിൽ നിറവേറ്റുന്നതിനായി കാൽവരി ക്രൂശിലേക്കു യാത്രചെയ്തയേശു, പ്രപഞ്ചത്തെ വീണ്ടെടുക്കുന്നതിനായി കാൽവരിയിൽ ഒഴുക്കിയ രക്തത്തിലൂടെ സൃഷ്ടിയെ അനുരഞ്ജനപ്പെടുത്തി. ഐക്യത സാദ്ധ്യമാകുന്നത് അനുരഞ്ജനത്തിലൂടെയാണ്. അനുരഞ്ജനം ക്രിസ്തുസ്‌നേഹത്തിലൂടെയും സാദ്ധ്യമാകുന്നു. നമ്മെ പരസ്പരം ഒരുമിപ്പിച്ചു നിർത്തുന്ന ചാലകശക്തി ക്രിസ്തുവിന്റെ സ്‌നേഹമാണ്. എല്ലാവരെയും അംഗീകരിക്കുവാനും, മനസ്സിലാക്കുവാനും, ബഹുമാനിക്കുവാനും, ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ പ്രചോദിപ്പിക്കുന്നു. അതിനാൽ ലോകത്തെ ഐക്യതയിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കുന്ന ക്രിസ്തുസ്‌നേഹത്തിന്റെ കണ്ണികളായി പ്രവർത്തിക്കുവാൻ ദൈവം നമുക്ക് കൃപ നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സസ്‌നേഹം,
†റൈറ്റ് റവ ഡോ. മലയില്‍ സാബു കോശി ചെറിയാന്‍
ബിഷപ്പ്
കോട്ടയം
01. 10. 2023
Officers of the Diocese
Worship Resources
Publications
Gurupadhandhikam
Gurupadhandhikam is the daily devotional book published by the Department of Mission and Evangelism of the Madhya Kerala Diocese of the CSI.
Kudumba Priyavaadini
Kudumba Priyavaadini (The Family Friend) is a Women's Fellowship publication from the CSI Madhya Kerala Diocese.
Njananikshepam
Njananikshepam (The Treasury of Knowledge) is the oldest magazine currently in Printing in India, which is the official organ of the Madhya Kerala Diocese of the Church of South India. Established in 1848, the magazine becomes 175 years old in 2023.
Almaya Sandesam
Almaya Sandesam magazine is the official organ of the Almaya Fellowship of the Madhya Kerala Diocese of CSI.
Njanasandesham
Njanasandesham is the official magazine of the Christian Education Department of CSI MKD.
Subscribe Us!
Subscribe to the latest information and news from the Diocese
Announcements
Condolence: Shri Oommen Chandy Passes Away
The death of Shri Oommen Chandy, the former Chief Minister of Kerala, a dear friend of our Diocese and an alumnus of the CMS College, Kottayam, deeply saddens the CSI Madhya Kerala Diocese.
Read MoreEcological Sunday - 2023: Regarding training for School Children to Preach
Online training for children who wish to preach Ecological Sunday sermon on 11 June 2023
Read MoreRegarding Diocesan Sponsorship for MBBS and BDS at Christian Medical College, Ludhiana
Ludhiana Christian Medical College Admission Sponsorship
Read More