Telangana Mission Begins New Worship Centres in Vemulapally Village

16 Oct 2024
Telangana Mission Begins New Worship Centres in Vemulapally Village

തെലുങ്കാന മിഷൻ്റെ വേമുലപ്പള്ളി ഗ്രാമത്തിൽ പുതിയതായി ആരാധന ആരംഭിച്ചു .

വിരിച്ചൊരുക്കപ്പെട്ട വിശുദ്ധ മേശകളോ മദ്ബഹയുടെ പകിട്ടുകളോ ഒന്നുമില്ലാതെ മിഷന് പതിനഞ്ചാമത്തെ ആരാധനാ സ്ഥലം വേമുലപ്പള്ളി ഗ്രാമത്തിൽ പിറവിയെടുത്തു. നാളുകളായി ഭവന സന്ദർശനം നടത്തിക്കൊണ്ടിരുന്ന ഗ്രാമമായിരുന്നു ഇത്.
2024 സെപ്റ്റംബർ മാസം 08 -ന് വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടു കൂടിയ ആരാധന ആരംഭിക്കുവാൻ കഴിഞ്ഞു. 13 ദൈവാലയങ്ങളിൽ ഇപ്പോൾ ക്രമീകൃതമായ രീതിയിൽ ആരാധന നടന്നു വരുന്നു. വേമുലപ്പള്ളി കൂടാതെ പിടിസില്ല എന്ന ഗ്രാമത്തിലും വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോട് കൂടിയ ഭവന ആരാധന ആരംഭിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മിഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എല്ലാവരെയും ഈ സന്ദർഭത്തിൽ നന്ദിയോട് കൂടി ഓർക്കുന്നു.

പിടിസില്ലയിലും, വേമുലപ്പള്ളിയിലും പുതിയ ആരാധനാലയങ്ങൾ ഉണ്ടാകേണ്ടതിനായി നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

ക്രിസ്തുയേശുവിൽ

റിജു മാത്യു അച്ചൻ
മിഷനറി ഇൻ ചാർജ്

03 ഒക്ടോബർ 2024

More News