A New Chapter Unfolds in the Growth of Charkhari Mission School
16 Oct 2024ചർഖാരി മിഷൻ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു പുതിയ അധ്യായം കൂടി രചിക്കുന്നു. പുതിയതായി ആരംഭിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂൾ കെട്ടിടത്തിൻ്റെ അടിസ്ഥാനശില അഭിവന്ദ്യ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് പ്രാർത്ഥിച്ച് നൽകി. മഹായിടവക മിഷൻ ബോർഡ് ഡയറക്ടർ റവ. ജേക്കബ് ഡാനിയേൽ, മിഷൻ ബോർഡ് സെക്രട്ടറി റവ. രഞ്ജി കെ. ജോർജ്ജ്, മിഷനറി റവ. നിബു തോമസ് എന്നിവർ ചേർന്ന് അടിസ്ഥാന ശില സ്ഥാപിച്ചു. ശ്രീ. കോര എബ്രഹാം, എൻജിനീയർ ശ്രീ. സുശാന്ത് നൈനാൻ കോശി, മിഷണിലെ വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു. കഴിഞ്ഞ 32 വർഷക്കാലത്തിനിടയ്ക്ക് ചർഖാരിയുടെ വിദ്യാഭ്യാസ രംഗത്ത് മിഷൻ സ്കൂൾ ഉണ്ടാക്കിയ മാറ്റം വിലപ്പെട്ടതാണ്. പുതിയ ചുവടുവെയ്പ്പും ഈ ദേശത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566