106th Madhya Kerala Diocese Youth Conference Held at CSI Holy Trinity Cathedral, Kottayam
16 Oct 2024
മദ്ധ്യകേരള മഹായിടവക 106-ാമത് യുവജന സമ്മേളനം കോട്ടയം സി. എസ്. ഐ. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടത്തപ്പെട്ടു
യുവജനപ്രസ്ഥാനം പ്രസിഡന്റ് റൈറ്റ്. റവ. ഡോ.മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ അധ്യക്ഷതയിൽ കോട്ടയം ലോക്സഭാ മണ്ഡലം അംഗം അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
മദ്ധ്യകേരള മഹായിടവക മുൻ അധ്യക്ഷൻ റൈറ്റ് റവ. തോമസ് സാമുവൽ, മഹായിടവക രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, വർക്കിംഗ് പ്രസിഡന്റ് മുന്നു വൈ. തോമസ്, യൂത്ത് ബോർഡ് സെക്രട്ടറി റവ. നെബു സ്കറിയ, കത്തീഡ്രൽ ചർച്ച് വാർഡൻ റോയ്സ് സി. മാണി എന്നിവർ ആശംസകൾ അറിയിച്ചു.
ഇടവക വികാരി റവ.ജോർജ് ചെറിയാൻ പ്രാരംഭ പ്രാർത്ഥനയ്ക്കും മഹായിടവക ട്രഷറർ റവ.ജിജി ജോൺ ജേക്കബ് സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.
സമ്മേളനത്തിൽ ജനറൽ സെക്രട്ടറി റവ.സിബി മാത്യു സ്വാഗതം ആശംസിക്കുകയും കോൺഫ്രൻസ് സെക്രട്ടറി മരിയ റെയ്ച്ചൽ തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566