CSI Madhya Kerala Diocese Teachers Association Organised Meeting for Teachers - Mavelikara Zone

16 Oct 2024
CSI Madhya Kerala Diocese Teachers Association Organised Meeting for Teachers - Mavelikara Zone

സിഎസ്ഐ മധ്യകേരളമഹായിടവക ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാവേലിക്കര മേഖല സമ്മേളനം കറ്റാനം സിഎംഎസ് ഹൈസ്കൂളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ശ്രീമതി എലിസബത്ത് ജിസ് നൈനാൻ അധ്യക്ഷത വഹിച്ച അധ്യാപക സംഗമം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സിഎംഎസ് വിദ്യാലയങ്ങളുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ ദൗത്യ നിർവഹണത്തിൽ കാലികമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അധ്യാപകർ നന്മയുള്ള തലമുറയെ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ബിഷപ്പ് ഉദ്ഘാടന സന്ദേശത്തിൽ ആഹ്വാനം ചെയ്തു. അധ്യാപനം: ഹൃദ്യം സർഗാത്മകം എന്ന വിഷയത്തെ അടിസ്ഥാനമാക്കി പാലാ സെന്റ് തോമസ് ടീച്ചർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അലക്സ് ജോർജ് മുഖ്യ സന്ദേശം നൽകി.സിഎംഎസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ, മഹായിടവക വൈദിക സെക്രട്ടറി റവ. അനിയൻ കെ പോൾ, റവ. ലെവിൻ കോശി, എം. കെ. ഡി.റ്റി. എ. ട്രഷറർ ശ്രീ W Jവർഗീസ്,സെക്രട്ടറി ശ്രീ ഷിബു ജോയ്, ഹെഡ്മിസ്ട്രസ് ശ്രീമതി ശോശാമ്മ ജോഷ്വാ എന്നിവർ ആശംസകൾ അറിയിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News