Bishop Mani Theological Institute, Kottayam - Announcements

16 Oct 2024
Bishop Mani Theological Institute, Kottayam - Announcements

ക്രിസ്തുവേശുവിൽ പ്രിയമുള്ളവരേ,

കഴിഞ്ഞ നാളുകളിൽ ബിഷപ്പ് മാണി തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , കോട്ടയം (BMTI - Affiliated to the Senate of Serampoore) ന് നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി.

ജൂൺ -ജൂലൈ മാസങ്ങളിൽ ആരംഭിച്ച വിവിധ College Offered കോഴ്സുകളിലായി ( CTS, DTS, Pre- BD, CBL) 32 വിദ്യാർത്ഥി- വിദ്യാർഥിനികൾ പഠിക്കുന്നു.

Senate Offered കോഴ്സുകൾ നവംബറിൽ ആരംഭിക്കുകയാണ്. ഈ കോഴ്സുകളിൽ ചേരുവാൻ ഇതിനോടകം ധാരാളം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഭൂരിഭാഗവും ഓൺലൈനായി ക്രമീകരിക്കുന്ന ഈ കോഴ്സുകളിൽ ഇനി ആരെങ്കിലും (സഭാ വിഭാഗ വ്യത്യാസമെന്യ ) ചേരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ (കേരളത്തിന്‌ പുറത്തുള്ളവർക്കും ചേരാവുന്നതാണ്) ഒക്ടോബർ 20 ന് മുമ്പ് രജിസ്ട്രാർ റവ. നെബു സ്കറിയയെ (8310724715) കോൺടാക്ട് ചെയ്യാവുന്നതാണ്.

അടുത്ത വർഷം College/Senate കോഴ്സുകളിൽ ചേർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും, Course, Admission, Fee മുതലായവ സംബന്ധിച്ചു അറിയുവാൻ മുകളിൽ പറഞ്ഞ നമ്പറിൽ ബന്ധപ്പടാവുന്നതാണ്.

സ്നേഹത്തോടെ,

റവ. വിജി വർഗീസ് ഈപ്പൻ ( പ്രിൻസിപ്പാൾ)

റവ. നെബു സ്കറിയ ( രജിസ്ട്രാർ )

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News