Bishop inaugurated the newly installed solar unit at CMS Industrial School

07 Jun 2024
Bishop inaugurated the newly installed solar unit at CMS Industrial School

സി. എം. എസ്. ഇൻഡസ്ട്രിയൽ സ്കൂളിൽ പുതുതായി സ്ഥാപിച്ച സോളാർ യൂണിറ്റ് മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉത്‌ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ 15 കിലോ വാട്ട് വൈദ്യുതി നിലവിൽ ഉത്പാദിപ്പിക്കുവാൻ കഴിയും. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി മഹായിടവക സ്ഥാപനങ്ങളിലും പള്ളികളിലും വീടുകളിലും സോളാർ പദ്ധതി വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. മഹായിടവക ഈ വർഷം പ്രഖ്യാപിച്ച കാർബൺ ന്യൂട്രൽ പദ്ധതിയിലൂടെ നിരവധി സ്ഥാപനങ്ങളാണ് സൗരോർജ്ജ പദ്ധതിയിലേക്ക് മാറുവാൻ തൽപര്യപ്പെടുന്നതെന്നു ബിഷപ്പ് അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി പരിശ്രമിച്ച ഇൻഡസ്ട്രിയൽ സ്കൂൾ മാനേജർ റവ. റ്റിബു ഉമ്മൻ ജോർജ്, മറ്റു ജീവനക്കാർ എന്നിവരെ ബിഷപ്പ് അഭിനന്ദിച്ചു. ക്ലർജി സെക്രട്ടറി റവ. അനിയൻ കെ. പോൾ, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, റവ. റ്റിബു ഉമ്മൻ ജോർജ്, ഹെഡ്മാസ്റ്റർ ശ്രീ. ഷിബു ബായ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News