Eco Theology Training Classes

06 Mar 2025
Eco Theology Training Classes

പ്രീയരേ,
പരിസ്ഥിതി ദൈവശാസ്ത്ര ക്ലാസ്സുകൾ മഹായിടവക തലത്തിൽ ഇടവകകളിലും സ്കൂളുകളിലും സജീവമാക്കുവാൻ ഒരു പദ്ധതിക്ക് രൂപം നൽകുകയാണ്. ഈ പദ്ധതിയിൽ പങ്കു ചേരുവാൻ മഹായിടവകയിലെ വൈദികർ, മഹായിടവകയിലെ ഉപദേശിമാർ, അദ്ധ്യാപകർ, യുവജനങ്ങൾ എന്നിവരെ ഞങ്ങൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് പരിശീലനം നൽകുവാൻ ഏപ്രിൽ, മെയ് മാസങ്ങളിൽ വിദ്​ഗദ്ധരുടെ ക്ലാസ്സുകൾ നേരിട്ടും ഓൺലൈനായും നടത്തും. പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ചും പരിസ്ഥിതി ദൈവശാസ്ത്രത്തെക്കുറിച്ചും പ്രാഥമിക ഉൾക്കാഴ്ച നൽകുന്ന പരിശീലനമാണ് ക്രമീകരിക്കുന്നത്. അവർക്ക് വേണ്ടതായ പഠന പുസ്തകങ്ങളും പ്രസം​ഗകുറിപ്പുകളും നൽകും. മഹായിടവക പരിസ്ഥിതി കമ്മിറ്റി അവരെ ഓരോ ഇടവകകളിലും അല്ലെങ്കിൽ സ്കൂളുകളിലും പ്രോ​ഗ്രാം ക്രമീകരിച്ചിട്ട് ക്ലാസ്സുകൾ എടുക്കുവാൻ അയക്കും. മഹായിടവകയിൽ ഈ വിഷയത്തിൽ വൈദ​ഗ്ദ്ധ്യം ഉള്ളവരെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ക്രമീകരിക്കുന്നത്. ഒരാൾക്ക് പത്തു ക്ലാസ്സുകൾ എടുക്കുവാൻ അവസരം ഒരുക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്. ആശയങ്ങൾക്ക് വ്യക്തതയുണ്ടാകുന്നത് പ്രസം​ഗിക്കുമ്പോളും ക്ലാസ്സുകളെടുക്കുമ്പോഴുമാണ്. താല്പര്യമുള്ളവർ ​ഗൂ​ഗിൾ ഫോംമിൽ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം.

https://docs.google.com/forms/d/e/1FAIpQLScPNUYicMWekgrcX1dytf9sIsBtSRiv7xYFGpyNJ3d_1lZGzg/viewform?usp=header

ആദ്യ ക്ലാസ്സ് ഏപ്രിൽ 10ന് 9.30 മുതൽ 12.30 വരെ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ ക്രമീകരിക്കുന്നു. ഡോ. പി. എസ്. ഈശയാണ് ക്ലാസ്സുകൾ എടുക്കുക. (Dr. P.S. Easa, is with Department of Wildlife. He has extensive experience in areas of wildlife biology, conservation biology and conservation of asian elaphant, human wildlife conflict etc)
റവ. ഷിബിൻ വർ​ഗീസ് പരിസ്ഥിതി വേദ പഠനം നടത്തും. മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നവരെ ഉടനെയറിയിക്കും.

ഡോ. മാത്യു കോശി പുന്നയ്ക്കാട് (ഡയറക്ടർ)
റവ. അനിൽ തോമസ് (കൺവീനർ)

More News