A one-day training camp was organised for the choir
15 Aug 2024അടൂർ വൈദീക ജില്ലാ കോറിസ്റ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ദൈവാലയങ്ങളിലെ ഗായകസംഘത്തിന് വേണ്ടി താഴത്തുമൺ സി. എസ്. ഐ. ദൈവാലയത്തിൽ വച്ച് ഏകദിന പരിശീലന കളരി സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ റവ. ഷാജി ജേക്കബ് തോമസ് ഉത്ഘാടനം ചെയ്തു.
ഡോ. വിമൽ ജോർജ് കുര്യൻ (സി. എം. എസ്. കോളജ്), ശ്രീ. ജോൺസൻ ജോർജ്ജ് അടൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കോറിസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവീനർ റവ. ബിനോ ജേക്കബ്, ജോയിൻ്റ് കൺവീനർ ശ്രീ. സിബി തോമസ്, ജില്ലാ ക്വയർ സെക്രട്ടറി ശ്രീ. സ്വിംഗ്ലീ ഈപ്പൻ, താഴത്തുമൺ ഇടവക വികാരി റവ. ഷിബു പി. എൽ. എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ പള്ളികളിൽ നിന്നായി 140 -ൽ അധികം ഗായകസംഘാംഗങ്ങൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566