CSI College for Legal Studies - Excellencia 24
17 Aug 2024"ന്യായത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക എന്നത് നമ്മുടെ കടമയാണ്. കേസുകളിൽ വിജയിക്കുക മാത്രമല്ല, മറികടക്കാൻ കഴിയാത്ത പ്രതിബന്ധങ്ങൾക്കിടയിലും നീതി എല്ലാവർക്കും ലഭിക്കുന്നു എന്ന് ഉറപ്പാക്കുവാൻ സാധിക്കണം" : ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ
കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൻ്റെ ബിരുദദാന ചടങ്ങ് എക്സലെൻഷ്യ - 24 കോട്ടയം സി. എസ്. ഐ. റിട്രീറ്റ് സെൻ്ററിൽ നടത്തപ്പെട്ടു. ഈ വർഷം 110 വിദ്യാർത്ഥികളാണ് കോളജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയത്. കോളജ് മാനേജർ ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യ സന്ദേശം നൽകി. മഹായിടവക വൈദീക സെക്രട്ടറി റവ. അനിയൻ കെ. പോൾ, അൽമായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ. ഡാനിയേൽ, ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ എന്നിവർ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ചു. നിയമ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി. ലക്ഷ്മി പ്രിയ പ്രസംഗിച്ചു.
സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൻ്റെ പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ, ബർസാർ ശ്രീ. കോശി എബ്രഹാം എന്നിവർ ബിരുദദാന ചടങ്ങിൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566