175th Anniversary Celebrations of Mundakayam Holy Trinity CSI Church were Inaugurated by Bishop Rt. Rev. Dr. Malayil Sabu Koshy Cherian
06 Jan 2024മുണ്ടക്കയം സി.എസ്.ഐ ഹോളി ട്രിനിറ്റി ഇടവകയുടെ 175 മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇടവകവികാരി റവ. ജോൺ ഐസക്കിന്റെ അധ്യക്ഷതയിൽ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവ്വഹിച്ചു. ഈസ്റ്റ് കേരള മഹായിടവക മുൻ അധ്യക്ഷൻ റൈറ്റ്. ഡോ. കെ. ജി. ദാനിയേൽ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. സപ്തരജതജൂബിലി കൺവീനർ ശ്രീമതി ആശാ ബിനു പ്രോജക്ട് അവതരണം നിർവഹിച്ചു. സപ്തരജത ജൂബിലി പ്രോജക്ടുകളുടെ ഉദ്ഘാടനം പത്തനംതിട്ട എം.പി. ശ്രീ. ആന്റോ ആന്റണിയും, ജൂബിലി ലോഗോ പ്രകാശനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും നിർവഹിച്ചു. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, അത്മായ സെക്രട്ടറി അഡ്വ. സ്റ്റീഫൻ ജെ.ദാനിയേൽ, രജിസ്ട്രാർ അഡ്വ. ഷീബാ തരകൻ , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖാ ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജൂബിലി കൺവീനർ ശ്രീ. ബോബിനാ മാത്യു, പ്രോജക്ട് കൺവീനർ അഡ്വ: മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566