Bishop Malayil Sabu Koshy Cherian Leads Confirmation Service at CSI Parish, Sharjah

09 May 2024
Bishop Malayil Sabu Koshy Cherian Leads Confirmation Service at CSI Parish, Sharjah

സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന സ്ഥിരീകരണശുശ്രൂഷയിൽ 51 സ്ഥിരീകരണാർത്ഥികൾ സ്ഥിരീകരിക്കപ്പെട്ടത് ഷാർജ സി.എസ്.ഐ. പാരീഷിന് അനുഗ്രഹാവസരമായി. 1200ലധികം വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു. ഡോ. ജെസ്സി സാറ കോശി കൊച്ചമ്മ, സ്ഥിരീകരണശുശ്രൂഷയുടെ ക്രമീകരണങ്ങൾക്കും മറ്റും പ്രധാന പങ്കുവഹിച്ച മാതാപിതാക്കൾ, ചർച്ച് കമ്മിറ്റി, പങ്കെടുത്ത സഭാജനങ്ങൾ എന്നിവർ പ്രത്യേക പരാമർശം അർഹിക്കുന്നു. ദൈവത്തിന്റെ അനന്തകൃപ വ്യാപരിച്ചതിനായി സഭ സ്തോത്രം കരേറ്റി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓൺലൈനായും ഓഫ്‌ലൈനായും ക്ളാസുകൾ നയിച്ച് സ്ഥിരീകരണാർത്ഥികളെ ഒരുക്കിയ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിനെ ബിഷപ് അഭിനന്ദനം അറിയിച്ചു . ജെബേൽ അലി, അൽ ഐൻ, ദുബായ് പാരീഷുകളിലെ കുട്ടികളെ ഒരുക്കിയത് റവ. ചാൾസ് എം. ജെറിലും റവ. രാജു ജേക്കബുമാണ്. ആരാധനയിൽ റവ. പി. വി. ജോസഫ്, റവ. ജോൺ സി. ജോർജ്, റവ. ഫാ. ജേക്കബ് കല്ലുവിള എന്നിവരും പങ്കെടുത്തു.

It was a great joy to see that 51 teenagers were confirmed at CSI Parish, Sharjah, by Rt. Rev. Dr Malayil Sabu Koshy Cherian, Bishop in Madhya Kerala Diocese, while around 1200 believers took part in the holy worship service. Sincere thanks to the Bishop, Dr Jessy Sarah Koshy Kochamma, the parents of the confirmands who toiled hard to make the event a well-organised and memorable one, the Church committee for the guidance, the members of the church for their prayerful participation, and above all the richest blessings from God Almighty.

The confirmands, who are a bunch of enthusiastic as well as disciplined teenagers, underwent training for the last several months online and offline. A few candidates from Jebel Ali, Al- Ain and Dubai also joined who were trained by Rev. Charles M. Jerril and Rev. Raju Jacob. Rev. P. V. Joseph, Rev. John C. George, and Rev. Fr. Jacob Kalluvila participated in the worship service.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News