Centenary Celebrations Commence for Machukad CSI St. Andrew's Parish

27 Nov 2024
Centenary Celebrations Commence for Machukad CSI St. Andrew's Parish

വിശുദ്ധ അന്ത്രയോസിൻ്റെ നാമധേയത്തിൽ സ്ഥാപിതമായ മച്ചുകാട് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട സ്തോത്രാധനയ്ക്ക് മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ ഇടവകവികാരി റവ. അനൂപ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. മുഖ്യസന്ദേശം നൽകി ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം അഭിവന്ദ്യ ബിഷപ്പ് നിർവഹിച്ചു. വൈദീക സെക്രട്ടറി റവ. അനിയൻ കെ. പോൾ അച്ചൻ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ കർമ്മ പദ്ധതികൾ അവതരണം ശ്രീ. സി. ഐ. എബ്രഹാം നിർവഹിച്ചു.
ദൈവാലയത്തിൻ്റെയും ചുറ്റുപാടുകളുടെയും നവീകരണം, സ്വാന്തനം - ഗുഡ് സമരിറ്റൻ പെൻഷൻ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, മെഡിക്കൽ സഹായ പദ്ധതി, മിഷൻ സഹായവും മിഷൻ ഫീൽഡ് സന്ദർശനവും, കരുതൽ വിവാഹ സഹായ പദ്ധതി, പുതിയ ഡയറക്ടറി എന്നിവ ജൂബിലി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുവാൻ താത്പര്യപ്പെടുന്നു. 1896 ൽ സ്ഥാപിതമായ മച്ചുകാട് സ്കൂളിൻ്റെ നവീകരണവും ജൂബിലി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുവാൻ ഇടവക ലക്ഷ്യമിടുന്നു. 2025 നവംബർ ന് മുൻപായി ജൂബിലി പദ്ധതികൾ പൂർത്തീകരിക്കുവാനാണ് ശ്രമിക്കുന്നത്. ഇടവകാംഗമായ ശ്രീ.ജോസഫ് വർഗീസ് ആദ്യ സംഭാവന നൽകി. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News