CSI Madhya Kerala Diocese Hosts VBS Directors' Training Camp Organized by the MKD Christian Education Department
06 Mar 2025
സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വടവാതൂർ ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിൽ നടത്തപ്പെട്ട വി. ബി. എസ്. ഡയറക്ടേഴ്‌സ് ട്രെയിനിംഗ് ക്യാമ്പ് മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ഉത്ഘാടനം ചെയ്തു. ക്രിസ്തീയ വിദ്യാഭ്യാസവകുപ്പ് വൈസ് പ്രസിഡൻ്റ് റവ. അനിയൻ കെ. പോൾ ഉത്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. ജെസ്സി സാറാ കോശി ആശംസകൾ നേർന്നു.
God's Wi-fi ( Always Online with God) എന്നതാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം. കേരള റീജിയണൽ വി.ബി.എസ്സിന് വേണ്ടി മദ്ധ്യകേരള മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതിയാണ് ഈ വർഷം മുതൽ വി.ബി.എസ്സിൽ ഉപയോഗിക്കുന്നത്. സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി റവ. അലക്സ് ഏബ്രഹാം ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നായി 134 പേർ ഡയറക്ടേഴ്‌സ് ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുത്തു. ഫെബ്രുവരി 27 ന് ക്യാമ്പ് സമാപിക്കും.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566