Sandra McCulloch, the Granddaughter of Rev. Benjamin Bailey's Son, Visits Kottayam's Historic Rev. Benjamin Bailey Museum
20 Nov 2024സഹോദരിയായ പമേല മക് കുള്ളൊക്ക് ഈ വർഷം ഏപ്രിലിൽ നടത്തിയ സന്ദർശനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മഹായിടവക ആസ്ഥാനത്തെ റവ. ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം സന്ദർശിക്കുവാൻ സാന്ദ്രാ തീരുമാനിച്ചത്. അര ദിവസത്തെ ഹ്രസ്വ ദർശനത്തിൽ മഹായിടവക ആസ്ഥാനത്തെ മ്യൂസിയവും, ഹോളി ട്രിനിറ്റി കത്തീഡ്രൽ ദൈവാലയവും, സി.എം.എസ്. പ്രസ്സും, സി.എം.എസ്. കോളേജും കണ്ട് കോട്ടയത്തോട് വിടപറയുമ്പോൾ സി.എം.എസ്. മിഷണറി റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ ചെറുമകൾ സാന്ദ്ര മക് കുള്ളൊക്കിന് അത് അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങളായിരുന്നു.
റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ മകൻ മൈക്കിൾ ബക്ക്വർത്ത് ബെയ്ലിയുടെ ചെറുമകൾ സാന്ദ്രാ മക് കുള്ളൊക്ക് ഭർത്താവ് വില്യമിനൊപ്പമാണ് തൻ്റെ വലിയ മുതു മുത്തച്ഛനായ റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ മഹത്തായ സംഭാവനകളും നേട്ടങ്ങളും വിവരിക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്തത്. വർഷങ്ങൾക്കു ശേഷവും റവ. ബഞ്ചമിൻ ബെയ്‌ലി എന്ന മഹാനായ മിഷനറിക്ക് സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക നൽകുന്ന ആദരവും അംഗീകാരവും സാന്ദ്രയെ അത്ഭുതപ്പെടുത്തി. ത്യാഗവും സേവന സന്നദ്ധതയും സംയോജിപ്പിച്ച് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ ജീവിതവും പ്രവർത്തനവും ചരിത്ര താളിൽ മാത്രമല്ല മനുഷ്യ ഹൃദയത്തിൽ കൂടി ഇടം പിടിച്ചു എന്ന തിരിച്ചറിവിടെയാണ് ഇരുവരും കോട്ടയത്ത് നിന്നും മടങ്ങിയത്.
രാവിലെ മഹായിടവക ഓഫീസിൽ എത്തിച്ചേർന്ന സാന്ദ്രയേയും വില്യമിനെയും മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് ഹൃദ്യമായി സ്വീകരിച്ചു. റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സഹധർമ്മിണി എലിസബത്ത് എല്ലാ ബെയ്ലിയുടെ ശിക്ഷണത്തിൽ പഠിച്ച വിദ്യാർത്ഥികൾ നെയ്തെടുത്ത തനത് കേരളീയ പാരമ്പര്യ വസ്ത്രങ്ങൾ മഹായിടവക മ്യൂസിയത്തിലേക്ക് സാന്ദ്രാ സമ്മാനിച്ചു. തൻ്റെ മുതു മുത്തച്ഛനായ റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ ഓർമകൾക്ക് മുൻപിൽ സ്നേഹത്തിൻ്റെയും ആദരവിൻ്റെയും പൂച്ചെണ്ടുകൾ അർപ്പിച്ചാണ് ഇനിയും മടങ്ങി വരും എന്ന ഉറപ്പോടെ സാന്ദ്രയും ഭർത്താവ് വില്ല്യമും കോട്ടയത്ത് നിന്നും യാത്രയായത്.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566