Adoor Youth Movement's project for the restoration of Piravanthur Church has been completed.

27 Apr 2024
Adoor Youth Movement's project for the restoration of Piravanthur Church has been completed.

സി.എസ്.ഐ മദ്ധ്യകേരള മഹായിടവക അടൂർ വൈദീകജില്ലാ യുവജനപ്രസ്ഥാനത്തിന്റെ 2023 - 24 പ്രവർത്തന വർഷത്തെ പ്രോജക്‌ടായി ഏറ്റെടുത്ത പിറവന്തൂർ ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായി. ഇതിനോടനുബന്ധിച്ചു നാളെ സ്തോത്ര ആരാധനാ ദൈവാലയത്തിൽ വെച്ച് നടത്തപ്പെടും. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, ജില്ലാ ചെയർമാൻ റവ. ഷാജി ജേക്കബ് തോമസ്, മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. സിബി മാത്യു, യുവജനപ്രസ്ഥാനം ജില്ലാ കൺവീനർ റവ. ബിജോ കെ. നൈനാൻ, ഇടവക വികാരി റവ. ജോൺസി വർഗീസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
മൂന്നു ഘട്ടങ്ങളായിട്ടാണ് ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യുവജനപ്രസ്ഥാനം പൂർത്തീകരിച്ചത്. ആദ്യ ഘട്ടമായി അടൂർ വൈദീക ജില്ലയിലെ പട്ടക്കാരുടെയും സഭാശുശ്രൂഷകരുടെയും ജില്ലയിലെ യുവജനപ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ പിറവന്തൂർ സഭയിലെ ഭവനങ്ങൾ സന്ദർശിച്ചു. രണ്ടാം ഘട്ടമായി ദൈവാലയത്തിന്റെ മേൽക്കൂര മാറ്റി ഓടിടുകയും, മൂന്നാം ഘട്ടമായി ദൈവാലയം പെയിന്റ് ചെയ്യുകയും മോടിപിടിപ്പിക്കുകയും ചെയ്തു. ഏകദേശം തൊണ്ണൂറായിരം ( 90000 /- ) രൂപ സമാഹരിച്ചു കൊണ്ടാണ് ജില്ലാ യുവജനപ്രസ്ഥാനം ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പുതുവൽ സെന്റ് സ്റ്റീഫൻസ് സഭയിലെ മുൻകാല യുവജനപ്രസ്ഥാന അംഗങ്ങൾ ഈ പ്രവർത്തനത്തിന് വേണ്ടുന്ന സാമ്പത്തിക സഹായം ചെയ്തു. അടൂർ വൈദീക ജില്ലാ ചെയർമാൻ റവ.ഷാജി ജേക്കബ് തോമസ്, യുവജന പ്രസ്ഥാനം ജില്ലാ കൺവീനർ റവ. ബിജോ കെ. നൈനാൻ, ഇടവക വികാരി റവ. ജോൺസി വർഗീസ്, സഭാപ്രവർത്തകൻ ശ്രീ. ജോയ് ഡാനിയേൽ, ശ്രീ. അബീയേസർ കെ. ജോൺ, യുവജനപ്രസ്ഥാനം ഭാരവാഹികളായ ശ്രീ. ജോബിൻ കെ. ജോസ്, ശ്രീ. ഷൈൻ റ്റി. മാത്യു, ശ്രീ. ബിജോയ് പോൾ, കുമാരി ഗ്രീഷ്മ രാജ്, കുമാരി ജിഷാമോൾ, ശ്രീ. എബിൻ വി. എസ്. എന്നിവർ പ്രോജക്ടിന് നേതൃത്വം നൽകി.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News