Dr. John C. Umman Awarded National Health Care Missionary Award
20 Nov 2024തൃശൂർ ജൂബിലി മിഷൻ ആശുപത്രി സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ദേശീയ തലത്തിലുള്ള ഹെൽത്ത് കെയർ മിഷണറി അവാർഡിന് ഒഡിഷയിലെ ബിസാംകട്ടക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. ജോൺ സി. ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. ഒഡിഷയിലെ റയഗാഡ ജില്ലയിലെ ഉൾനാടൻ പ്രദേശമായ ബിസാംകട്ടക്ക് കേന്ദ്രീകരിച്ച് ആദിവാസികൾക്കിടയിൽ നടത്തി വരുന്ന പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. ദിവംഗതനായ റവ. എ. സി. ഉമ്മൻ അച്ചൻ്റെ പുത്രനും കവിയൂർ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച് ഇടവകാംഗവുമാണ് ഡോ. ജോൺ സി. ഉമ്മൻ.
അഭിനന്ദനങ്ങൾ
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566