Adoor Clergy District Youth Movement Organised Cricket Tournament
17 Jan 2024സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക അടൂർ വൈദീകജില്ലാ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. അടൂർ, കടമ്പനാട്, കുന്നിട, പുതുവൽ, താഴത്തുമൺ എന്നീ സഭകളിലെയും ഉപസഭകളിലെയും യുവജനങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു. കുന്നിട സഭ ജേതാക്കളായി. കടമ്പനാട്, അടൂർ സഭകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച കിഴക്കുപുറം സഭാംഗം ശ്രീ. ഷിബു ജെ. പ്ലേയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. റവ. ഷിബു പി. എൽ., റവ. ബിജോ കെ, നൈനാൻ, ശ്രീ. അബീയേസർ കെ. ജോൺ, ശ്രീ. ഷൈൻ റ്റി. മാത്യു, ശ്രീ. ജോബിൻ കെ. ജോസ് എന്നിവർ ആശംസകൾ നേർന്നു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566