The Unbroken Threads of Compassion
13 Aug 2024"വയനാട്ടിലെ കൊച്ചു കൂട്ടുകാർക്ക് കൊടുക്കണം ടീച്ചറെ... പത്രത്തിലെ വാർത്തകൾ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി..."
കോട്ടയം സി.എം.എസ്. കോളേജ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ഭഗത് ജോ ആൻഡ്രൂസിൻ്റെ വാക്കുകളാണിത്. കുടുക്കയിലെ തൻ്റെ നിക്ഷേപം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കഴിഞ്ഞ ദിവസം ഭഗത് സംഭാവന ചെയ്തിരുന്നു. കോട്ടയം ജില്ലാ കളക്ടർ ശ്രീ. ജോൺ വി. സാമൂവൽ IAS ന് നൽകി കൊണ്ടാണ് ഭഗത് എല്ലാ കൊച്ചുകൂട്ടുകാർക്കും മാതൃകയായത്. തൻ്റെ ചെറിയ കുടുക്കയിലെ സമ്പാദ്യം ഏൽപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു... ഒപ്പം പ്രാർത്ഥനയും...
സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോർജ് വർഗീസും, അധ്യാപകരും ഭഗതിന് പിന്തുണയുമായി കളക്ടറേറ്റിൽ ഒപ്പമെത്തി.
C𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566