Training for Tailoring Gets Underway at Asha Bhavan

10 Mar 2023
Training for Tailoring Gets Underway at Asha Bhavan

A three-month tailoring training course has been started under the auspices of Madhya Kerala Diocese Women's Fellowship in collaboration with Jan Shikshan Sansthan (Ministry of Skill Development and Entrepreneurship of the Union Government) on Thursday, 9th at 10 am at Asha Bhavan, Kanakkary. Dr Jessy Sara Koshy, the President of the Women's Fellowship of the Diocese inaugurated the event. Ms Anu Nainan, Director of Asha Bhavan, presided over the meeting. Jan Shikshan Sansthan Kottayam District Coordinator Mrs Lalitha Teacher spoke about the training methods. Trainer Mrs Molly Punnoos, and Mr Shaji George, the Programme Coordinator, also spoke. Convener Mrs Susan George welcomed the gathering and Convener Mrs Sajina Koshy gave the vote of thanks. Coordinator Mr Sam Abraham was present. The training of a batch of 20 people will be conducted daily from 10.30 am to 1 pm. The first stage is embroidery. Those who complete the three-month course will get a certificate approved by the central government. It is noteworthy that five female students of Asha Bhavan are also participating in this training.

Program Coordinator

തയ്യൽ പരിശീലനം ആരംഭിച്ചു
കേന്ദ്രസർക്കാരിന്റെ സ്കിൽ ഡെവലപ്പ്മെന്റ് ആൻഡ് എന്റെർപെണർഷിപ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാന്റെ ആഭിമുഖ്യത്തിൽ മഹായിടവക സ്ത്രീജനസംഖ്യത്തിന്റെ സഹകരണത്തോടെ നടക്കുന്ന ത്രിമാസ തയ്യൽ പരിശീലന കോഴ്സ് ആരംഭിച്ചു. 9 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ആശാഭവനിൽ വച്ചു സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ. ജെസി സാറ കോശി ഉദ്ഘാടനം ചെയ്തു. ആശാഭവൻ ഡയറക്ടർ ശ്രീമതി അനു നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പരിശീലന രീതികളെ കുറിച്ച് ജൻ ശിക്ഷൻ സൻസ്ഥാൻ കോട്ടയം ജില്ല കോർഡിനേറ്റർ ശ്രീമതി ലളിത ടീച്ചർ സംസാരിച്ചു. പരിശീലക ശ്രീമതി മോളി പുന്നൂസ്, ശ്രീ. ഷാജി ജോർജ് എന്നിവർ സംസാരിച്ചു. കൺവീനർ ശ്രീമതി സൂസൻ ജോർജ് സ്വാഗതവും കൺവീനർ ശ്രീമതി സജീന കോശി നന്ദിയും പറഞ്ഞു. കോർഡിനേറ്റർ ശ്രീ. സാം എബ്രഹാം സന്നിഹിതനായിരുന്നു. 20 പേരടങ്ങുന്ന ബാച്ചിന്റെ പരിശീലനം ദിവസവും രാവിലെ 10. 30 മുതൽ 1 മണി വരെ നടക്കും ആദ്യഘട്ടം എംബ്രോയ്ഡറിയിലാണ് പരിശീലനം. മൂന്ന് മാസത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കും.ആശാഭവനിലെ അഞ്ചു വിദ്യാർത്ഥിനികൾ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.

പ്രോഗ്രാം കോർഡിനേറ്റർ

More News