The Bishop of Madhya Kerala Diocese dedicated the newly built house for the church worker and his family.
11 May 2024സഭാശുശ്രൂഷകൻ ശ്രീ. യേശുദാസ് പ്രസാദ് സാറിനും കുടുംബത്തിനും പുതുതായി പണികഴിപ്പിച്ച ഭവനത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ് റവ ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. മാർച്ച് മാസത്തിൽ അടിസ്ഥാന ശില സ്ഥാപിച്ച ഭവനത്തിൻ്റെ നിർമ്മാണം ദ്രുത വേഗത്തിലാണ് പൂർത്തിയായത്. പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത നെടുങ്ങാടപ്പളളി ഇടവകാംഗം സൗജന്യമായി നൽകിയ 10 സെൻ്റ് സ്ഥലത്താണ് ഭവനം നിർമ്മിച്ചത്. കേരളത്തിന് പുറത്തും വിദേശത്തുമുള്ള നിരവധി ഇടവകകളാണ് ഈ ഉദ്യമത്തിന് കൈത്താങ്ങൽ നൽകിയത്. അഭിവന്ദ്യ ബിഷപ്പ് മുൻകൈ എടുത്താണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഈ വർഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച യേശുദാസ് പ്രസാദ് സാറിനും കുടുംബത്തിനും പുതിയ ഭവനം പണി കഴിപ്പിച്ചത്. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, നെടുങ്ങാടപ്പളളി ഇടവക വികാരി റവ. ജോർജ് മാത്യു, ശ്രീ. വർഗീസ് സി. ജോൺ നെടുങ്ങാടപ്പളളി, ശ്രീ. ഷിബു മുണ്ടത്താനം എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
മഹായിടവക ഭാരവാഹികളായ വൈദീക സെക്രട്ടറി റവ. അനിയൻ കെ. പോൾ, ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ജോണി ആൻഡ്രൂസ്, നെടുങ്ങാടപ്പളളി ഇടവക വികാരി റവ. ജോർജ് മാത്യു, പട്ടക്കാർ, സഭാപ്രവർത്തകർ, സഭാ ജനങ്ങൾ ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566