Jewel Box Restaurant and Elma Bakery, an Initiative of the Madhya Kerala Diocese Women's Fellowship, have Resumed Operations in a Renovated Building.
15 Jan 2024മദ്ധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ സംരംഭമായ ജുവൽ ബോക്സ് ഭക്ഷണശാലയുടെയും എൽമ ബേക്കറിയുടെയും പ്രവർത്തനം നവീകരിച്ച കെട്ടിടത്തിൽ പുനഃരാരംഭിച്ചു. ഇന്ന് രാവിലെ നടത്തപ്പെട്ട പുനഃപ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. ശ്രീ. തോമസ് ചാഴികാടൻ എം. പി. ജുവൽ ബോക്സ് ഭക്ഷണശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു. നവീകരിച്ച കെട്ടിടത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എൽമ ബേക്കറിയുടെ ഉത്‌ഘാടനം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റിയൻ ആദ്യ വില്പന നിർവഹിച്ചു. സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ. ജെസ്സി സാറ കോശി, വൈസ് പ്രസിഡന്റ് ഡോ. സാലി ജേക്കബ്, സെക്രട്ടറി ഡോ. നിഷ ഗ്രേസ് നൈനാൻ, ജുവൽ ബോക്സ് പ്രൊജക്റ്റ് കൺവീനർ ശ്രീമതി. വത്സ ചാണ്ടി, പ്രൊജക്റ്റ് മാനേജർ ശ്രീമതി. സൂസൻ ജോർജ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, റജിസ്ട്രാർ അഡ്വ. ഷീബ തരകൻ, സ്ത്രീജനസഖ്യം ഭാരവാഹികൾ, വൈദീകർ, സഭാശുശ്രൂഷകർ സമീപ ദൈവാലയങ്ങളിലെ ജനങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566