The main pillar of the Convention Pavilion for the Triple Jubilee Convention 59th session of the CSI Madhya Kerala Diocese, was installed today by Bishop Rt. Rev. Dr. Malayil Sabu Koshy Cherian
13 Jan 2025സി.എസ്.ഐ മദ്ധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കൺവൻഷൻ 59 -മത് യോഗങ്ങളുടെ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ട് കർമ്മം മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് നിർവഹിച്ചു. മഹായിടവക ക്ലർജി സെക്രട്ടറി റവ. അനിയൻ കെ. പോൾ, ട്രഷറാർ റവ. ജിജി ജോൺ ജേക്കബ്, കൺവൻഷൻ ജനറൽ കൺവീനറുമാരായ റവ. ജോർജ്ജ് ചെറിയാൻ, റവ. ജേക്കബ് ജോർജ്ജ്, ബേക്കർ കോമ്പൗണ്ട് മാനേജർ റവ. അനീഷ് എം. ഫിലിപ്പ്, വിവിധ കൺവൻഷൻ കമ്മിറ്റികളുടെ ചുമതലക്കാർ, വൈദീകർ, സഭാശുശ്രൂഷകർ, അൽമായർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനുവരി 26 മുതൽ ഫെബ്രുവരി 02 വരെയാണ് ഈ വർഷത്തെ മഹായിടവക കൺവൻഷൻ. കൺവൻഷൻ്റെ എല്ലാ ക്രമീകരണങ്ങളെയും പ്രാർഥനയിൽ ഓർക്കുമല്ലോ.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566