A one-day conference of Sunday school students and teachers were held under the auspices of Thiruvalla Clergy District
17 Jan 2024സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക തിരുവല്ല വൈദീക ജില്ലയുടെ ആഭിമുഖ്യത്തിൽ സൺഡേസ്കൂൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഏകദിന സമ്മേളനം ബെഥേൽ ആശ്രമത്തിൽ വെച്ച് നടത്തപ്പെട്ടു. ജില്ലാ ചെയർമാൻ റവ. ഡോ. പി. കെ. കുരുവിള സമ്മേളനം ഉത്‌ഘാടനം ചെയ്തു. 'അങ്ങയുടെ വഴി എന്നെ കാണിക്ക' എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി സി.ഇ.എഫ്. കേരള ഡയറക്ടർ ശ്രീമതി. ലീല ബെഞ്ചമിൻ, ശ്രീ, ഉന്മേഷ് വൈ, ഡേവിഡ്, ശ്രീ, അലക്സ് മാത്യു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റവ. ഡോ. പി. കെ. കുരുവിള, ശ്രീ. അലക്സ് മാത്യു എന്നിവർ അധ്യാപകരുടെ യോഗത്തിനു നേതൃത്വം നൽകി. ജില്ലയിലെ വിവിധ സൺഡേസ്കൂളിലെ നിരവധി വിദ്യാർത്ഥികളും അധ്യാപകരും സമ്മേളനത്തിൽ പങ്കെടുത്തു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566