Mavelikkara Clergy District Convention and Parkal Centenary Rally
09 Jan 2024മാവേലിക്കര വൈദീക ജില്ലാ കൺവെൻഷൻ സമാപിച്ചു.
12 മത് മാവേലിക്കര വൈദീക ജില്ലാ കൺവെൻഷൻ സമാപിച്ചു. മൂന്ന് ദിനങ്ങളിലായി നടത്തപ്പെട്ട കൺവെൻഷനിൽ ശ്രീ തോമസ് ജോർജ്, ശ്രീ ജോർജ് ചെറിയാൻ, റവ. ജേക്കബ് ഡാനിയേൽ എന്നിവർ വചന ശുശ്രൂഷ നിർവഹിച്ചു. സമാപന ദിവസം വിശുദ്ധസംസർഗ ശുശ്രൂഷയോടു കൂടി നടത്തപ്പെട്ട ആരാധനയ്ക്കു മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. ജില്ലയിലെ വിവിധ ദൈവാലയങ്ങളിൽ നിന്നായി ആയിരത്തിലധികം വിശ്വാസികൾ ആരാധനയിൽ പങ്ക് ചേർന്ന്.
പറക്കാൽ ശതാബ്ദിയോട് അനുബന്ധിച്ചു ജില്ലയുടെ ആഭിമുഖ്യത്തിൽ മിഷനറി സമ്മേളനവും മിഷനറി റാലിയും സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ റവ. സി ഐ ജോസ്, കൺവെൻഷൻ കൺവീനറുമാരായ റവ. വിജു വർക്കി ജോർജ്, റവ. അനീഷ് പടിക്കമണ്ണിൽ, ജില്ലാ കൗൺസിൽ സെക്രട്ടറി ശ്രീ മുന്നു വൈ. തോമസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566