Embrace and Promote Agriculture as a Way of Life: Rt. Rev. Dr. Malayil Sabu Koshy Cherian

25 Nov 2024
Embrace and Promote Agriculture as a Way of Life: Rt. Rev. Dr. Malayil Sabu Koshy Cherian

കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മനുഷ്യ - വന്യജീവി സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിന് സത്വര നടപടികൾ സർക്കാരുകൾ സ്വീകരിക്കണം എന്നും ബിഷപ്പ് ആവശ്യപ്പെട്ടു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 14- മത് കർഷികോത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഈസ്റ്റ് കേരള മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് ബിഷപ്പ് അധ്യക്ഷത വഹിച്ചു. കെയ്‌ലി ലാൻ്റ് സി.എസ്.ഐ. സെൻ്റ് ലൂക്ക്സ് പള്ളിയുടെ അങ്കണത്തിൽ ദ്വിദിനങ്ങളായി നടത്തപ്പെടുന്ന കർഷികോത്സവം ഈസ്റ്റ് കേരള മഹായിടവകയിലെ വിവിധ സഭകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. വിഷരഹിത പച്ചക്കറികളുടെ പ്രദർശനവും വിതരണവും ലക്ഷ്യമിടുന്നതിനൊപ്പം പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷികോത്സവത്തിലൂടെ മഹായിടവക ലക്ഷ്യമിടുന്നു. കോട്ടയം എം. പി. ശ്രീ. ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഷോൺ ജോർജ്, തദ്ദേശ വകുപ്പ് പ്രതിനിധികൾ, മഹായിടവക ഭാരവാഹികൾ ചടങ്ങിൽ പ്രസംഗിച്ചു. വിവിധ വൈദീക ജില്ലകളിലെ നിരവധി പള്ളികളുടെ സ്റ്റാളുകൾ കർഷികോത്സവത്തിൽ ഇന്നും നാളെയുമായി പ്രവർത്തിക്കും.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News