Graduation Ceremony at CMS College

02 Dec 2024
Graduation Ceremony at CMS College

സി.എം.എസ്. കോളേജിൽ ബിരുദദാനം
കോട്ടയം: സി.എം.എസ്. കോളേജിൽ 2023-24 അക്കാദമിക് വർഷത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. മിനിസ്ട്രി ഓഫ് എർത്ത് സയൻസിലെ കാലാവസ്ഥ നിരീക്ഷകൻ ഡോ. റോക്സി മാത്യു കോൾ മുഖ്യാതിഥിയായിരുന്നു. കോളേജ് ബ‍ർസാർ റവ. ചെറിയാൻ തോമസ്, പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ.റീനു ജേക്കബ്, ഡോ. സി. രവികുമാർ, പ്രഫ. ജേക്കബ് ഈപ്പൻ കുന്നത്ത്, ഡോ. ജോജി ജോൺ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. മോഹൻ തോമസ് അവാർഡ് തുകയായ 2 ലക്ഷം രൂപ മികച്ച വിദ്യാർഥികൾക്ക് വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും കോളേജ് ക്രിയേറ്റീവ് ആർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ തനത് ലൂസ് ലീഫ് ആൻഡ് പെറ്റൽസ് കാർഡുകൾ നൽകി.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News