Kottayam Baker L.P. School Celebrates Children's Day with Enthusiasm
20 Nov 2024![Kottayam Baker L.P. School Celebrates Children's Day with Enthusiasm](https://r2-pub.csimadhyakeraladiocese.org/images/36efffab-4535-4b93-8ba7-0e8b2a3e945c.png)
കോട്ടയം ബേക്കർ എൽ. പി. സ്കൂൾ ശിശുദിനം ആഘോഷിച്ചു
ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ കുട്ടികൾ ചാച്ചാജിയുടെ വേഷമായ ശുഭ്രവസ്ത്രവും തൊപ്പിയും ധരിച്ച് പനിനീർപൂവും നെഞ്ചോട് ചേർത്ത് അണിനിരന്നു. ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും വർണ്ണ ശബളമായ ശിശുദിന റാലിയും നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. മറിയാമ്മ ഉമ്മൻ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. അനീഷ് എം. ഫിലിപ്പ് ശിശുദിന സന്ദേശം നൽകി.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566