“Sing Hosanna” Lenten Musical Evening on March 21 under the Leadership of the Diocesan Women’s Fellowship

“Sing Hosanna” Lenten Musical Evening on March 21 under the Leadership of the Diocesan Women’s Fellowship

മഹായിടവക സ്ത്രീജനസഖ്യത്തിൻ്റെ നേതൃത്വത്തിൽ സിങ് ഹോസാനാ സംഗീത സായാഹ്നം മാർച്ച് മാസം 21 ന്

സി. എസ്. ഐ. മദ്ധ്യ കേരളം മഹായിടവക സ്ത്രീജനസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ നോമ്പുകാല സംഗീത സായാഹ്നം (Sing Hosannah - 2026), 2026 മാർച്ച് മാസം 21-ാം തീയതി, ശനിയാഴ്ച്‌ച ഉച്ചയ്ക്ക് 2.00 മണിക്ക് കോട്ടയം സി. എസ്. ഐ. ഹോളി ട്രിനിറ്റി കത്തീഡ്രൽ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. ശ്രുതി സ്‌കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് ഡീൻ, വെരി റവ. ഡോ. എം. പി. ജോർജ് കോർ എപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകുന്നതാണ്.
ഓരോ ജില്ലയിലെ വിവിധ ഇടവകകളിൽനിന്നും 15-30 പേർ വീതമുള്ള ജില്ലാ ഗായകസംഘം രൂപീകരിക്കുകയും ഒരു ഗാനം അവതരിപ്പിക്കുകയും ചെയ്യേണ്ടതാണ്. കർത്താവിൻ്റെ കഷ്ടാനുഭവങ്ങളും ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെട്ട പാട്ടുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. ഗാനാവതരണത്തിനായി സ്റ്റേജ് ക്രമീകരണം ഉൾപ്പെടെ 7 മിനിറ്റ് സമയമാണ് അനുവദിക്കുക. ഒരു കീബോർഡ് എല്ലാവരുടെയും ഉപയോഗത്തിനായി സജ്ജീകരിക്കുന്നതാണ്. ഓർക്കസ്ട്രയോ, ട്രാക്കുകളോ, ആവശ്യാനുസരണം ഉപയോഗിക്കാവുന്നതുമാണ്.
എല്ലാവരുടെയും പ്രാർത്ഥനാപൂർവമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
A Lenten musical evening (Sing Hosanna – 2026) organized by the Women’s Fellowship of the CSI Madhya Keralam Diocese will be held on Saturday, March 21, 2026, at 2:00 p.m. at the CSI Holy Trinity Cathedral Kottayam.
The keynote message will be delivered by M. P. George Core Episcopa, Dean of the Shruti School of Liturgical Music.
Each district is requested to form a district choir consisting of 15–30 members from various parishes and present one song. Choirs are encouraged to select songs related to the Passion and Resurrection of Christ.
A total of 7 minutes will be allotted for each presentation, including stage arrangements. A keyboard will be made available for common use. Orchestra or tracks may also be used as required.
The organizers expressed their expectation of the prayerful cooperation and participation of all concerned.
𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
To Join Official Whatsapp Group Click the following Link:
ഔദ്യോഗിക ഗ്രൂപ്പിൽ ചേരുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EPWK9qJDv6PLVSefiV0xDu?mode=gi_t