'Rt Rev. Dr K. J. Samuel was an Embodiment of Love', Says Bishop Dr Malayil Sabu Koshy Cherian
08 May 2023With the passing away of Bishop Dr K. J. Samuel, former Moderator of the Church of South India (CSI), and the second Bishop of the CSI East Kerala Diocese, the Church and society have lost a philanthropist and disciple of Christ. As a Presbyter, Missionary, and Moderator, he was careful to use all the God-given roles and responsibilities for the glory of God's name, for the good of the church and society, and particularly for the social and economic uplift of the disadvantaged. In the places where he served, the bishop endeavoured to work closely with the public and their needs. We remember in prayer the members of Bishop's family and all those who are grieved by his passing.
സ്നേഹത്തിൻറെ ആൾരൂപം ആയിരുന്ന റൈറ്റ്. റവ. ഡോ. കെ. ജെ. സാമുവേൽ തിരുമേനിയുടെ ദേഹവിയോഗത്തിൽ മദ്ധ്യകേരള മഹായിടവകയുടെയും എൻറെയും ആദരാജ്ഞലികൾ അർപ്പിക്കുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സഭയും ഏറ്റവും വലിയ പ്രൊട്ടസ്റ്റൻറ് വിഭാഗവുമായ ദക്ഷിണേന്ത്യസഭയുടെ ഡെപ്യുട്ടി മോഡറേറ്ററായും പിന്നീട് മോഡറേറ്ററ്ററായും സേവനം അനുഷ്ഠിച്ച കാലയളവിൽ സഭയ്ക്കും സമൂഹത്തിനും സഭൈക്യ പ്രസ്ഥാനങ്ങൾക്കും ബിഷപ്പ് നൽകിയ സംഭാവനകൾ വിലമതിച്ചുകൂടാത്തവയാണ്. മദ്ധ്യകേരള മഹായിടവക ബിഷപ്പായിരുന്ന അഭിവന്ദ്യ എം. എം. ജോൺ തിരുമേനിയിൽ നിന്നും നിന്നു പട്ടം സ്വീകരിച്ചതിനു ശേഷം, ഈ മഹായിടവക വിഭജിച്ചു ഈസ്റ്റ് കേരളാ മഹായിടവക രൂപം കൊള്ളുന്നതിനു മുമ്പ് മദ്ധ്യകേരള മഹായിടവകയുടെ ഇടവകകളായിരുന്ന അയ്യപ്പൻകോവിലിലും, മേലുകാവ് ക്രൈസ്റ്റ് ചർച്ചിലും (പിന്നീട് കത്തീഡ്രൽ) പറക്കാൽ മിഷനിലും അദ്ദേഹം ചെയ്ത സേവനങ്ങളും വിലയേറിയതാണ്. പട്ടക്കാരനായും മിഷനറിയായും മോഡറേറ്ററായും ഈസ്റ്റ് കേരളാ മഹായിടവകയുടെ രണ്ടാമത് അധ്യക്ഷനായും അഭിവന്ദ്യ ബിഷപ്പ് നൽകിയ ധീരമായ നേതൃത്വത്തെയും സേവനത്തെയും നന്ദിയോടെ സ്മരിക്കുന്നു.
തെലങ്കാനയിലെ പറക്കാൽ ഗ്രാമത്തിലും, ഹിമാചൽ പ്രദേശിലെ കുളുതാഴ്‌വരയിലും മിഷനറിയായി പ്രവർത്തിച്ച നാളുകളിൽ നിർദ്ധനരെയും ആലംബഹീനരെയും കരുതുന്നതിലൂടെ ക്രിസ്തുവിൻറെ സ്നേഹം അവരിലേക്കു പകർന്നു നൽകി. ദൈവം ഏൽപ്പിച്ച നിയോഗങ്ങളൊക്കെ ദൈവനാമമഹത്വത്തിനും, സഭയുടെയും സമൂഹത്തിൻറെയും പ്രയോജനത്തിനും, പ്രത്യേകിച്ച് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനും ഉപയോഗിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സേവനം ചെയ്ത ഇടങ്ങളിൽ പൊതുസമൂഹവും അവരുടെ ആവശ്യങ്ങളുമായി ചേർന്നുനിന്നു പ്രവർത്തിക്കുവാനും ബിഷപ്പ് ശ്രമിച്ചിരുന്നു.
അഭിവന്ദ്യ ബിഷപ്പിൻറെ ദേഹവിയോഗത്തോടെ സഭയ്ക്കും സമൂഹത്തിനും നഷ്ടപ്പെട്ടിരിക്കുന്നത് ഒരു തികഞ്ഞ മനുഷ്യസ്നേഹിയെയും ക്രിസ്തുശിഷ്യനെയും ആണ്. വന്ദ്യ ഇടയശ്രേഷ്ഠൻറെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും വേദന യിലായിരിക്കുന്ന എല്ലാവരെയും പ്രാർത്ഥനയിൽ ഓർക്കുന്നു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566 See less


