One Day Eco Conference was held at Kannampally CSI Church under the auspices of the Department of Ecological Concerns CSI MKD
06 Nov 2023
സി എസ് ഐ മദ്ധ്യകേരള മഹായിടവക കുമ്പളാംപൊയ്ക വൈദിക ജില്ല പരിസ്ഥിതി സമ്മേളനം കണ്ണമ്പള്ളി സെൻ്റ് ഫിലിപ്സ് സി.എസ്.ഐ. ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ പരിസ്ഥിതി സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ കൺവീനർ റവ. ഏബ്രഹാം റ്റി. ജോൺ അദ്ധ്യക്ഷത വഹിച്ചു. മഹായിടവക പരിസ്ഥിതി വകുപ്പ് കൺവീനർ റവ. അനിൽ തോമസ്, റവ. സന്ദീപ് ജേക്കബ് എന്നിവർ പരിസ്ഥിതി ദൈവശാസ്ത്ര ദർശനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. പി.റ്റി.തോമസിനെ സമ്മേളനത്തിൽ ആദരിച്ചു. റവ. ദിനേശ് ബാബു, ശ്രീ. ബിനോ മാത്യു, റവ. തോമസ് മാത്യു, ശ്രീ. നോയൽ വി. എടേട്ട് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വൈദികർ, സഭാ ശുശ്രൂഷകർ, പരിസ്ഥിതി പ്രവർത്തകർ സമ്മേളനത്തിൽ സംബന്ധിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566