Ettumanoor District Ecology Convention was inaugurated
17 Sep 2023സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ല പരിസ്ഥിതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഒറ്റിയാംകുന്ന് സി. എസ്. ഐ. സെൻ്റ്. ആൻഡ്രൂസ് സഭയിൽ വച്ചു നടത്തപ്പെട്ട ഏക ദി ന പരിസ്ഥിതി സമ്മേളനം മഹായിടവക പരിസ്ഥിതി വകുപ്പ് കൺവീനർ റവ. അനിൽ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പരിസ്ഥിതി കൺവീനർ റവ. മനു. എ. സി അധ്യക്ഷത വഹിച്ചു. റവ. ദീബു എബി ജോൺ, റവ. സന്ദീപ് ജേക്കബ് , എന്നിവർ പരിസ്ഥിതി ദൈവശാസ്‌ത്രദർശനം എന്ന വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏറ്റുമാനൂർ വൈദിക ജില്ലാ ചെയർമാൻ റവ. അനിയൻ കെ പോൾ, റവ. വർഗീസ് എനാദിക്കൽ , മഹായിടവക പരിസ്ഥിതി വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ. നോയൽ വി എടേട്ട്, ശ്രീ. വി. ഐ. ബാബു, ശ്രീ. എൻ.ജെ ജോസഫ് , ശ്രീ. ജെയിംസ് പി. ജെ., ശ്രീ. അനിൽ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566







