പളനി ഹിൽസ് മിഷന്റെ നേതൃത്വത്തിൽ വി.ബി.എസ് സംഘടിപ്പിച്ചു

04 May 2025
പളനി ഹിൽസ് മിഷന്റെ നേതൃത്വത്തിൽ വി.ബി.എസ് സംഘടിപ്പിച്ചു

പളിനി ഹിൽസ് മിഷന്റെ ആഭിമുഖ്യത്തിൽ 'ഭയപ്പെടാതെ' (Do Not Fear) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട വി.ബി.എസ് സമാപിച്ചു. 99 കുട്ടികൾ പങ്കെടുത്ത വി.ബി.എസിന് സി. ജെ. എം. (ചിൽഡ്രൻ ജീസസ് മിനിസ്ട്രി) ക്ലാസുകൾക്ക് നേതൃത്വം നൽകി. 150 ഓളം പേര് സമാപന ദിവസത്തിൽ പങ്കെടുത്തു. വി.ബി.എസിൻ്റെ വിജയകരമായ പൂർത്തീകരണത്തിന് അധ്യാപകർ, വോളണ്ടിയേഴ്സ് എന്നിവർ അക്ഷീണം പ്രവർത്തിച്ചു. ശ്രീ. ജോൺ കുര്യനും കുടുംബവും, മിഷനറി ഇവാ. അമോസും, മിഷനറി ഇൻ ചാർജ് റവ. അജിൻ കൊച്ചുകോശി ജോർജ് എന്നിവരുടെ നേതൃത്വം വി.ബി.എസിന്റെ അനുഗ്രഹീതമായ പൂർത്തീകരണത്തിന് കാരണമായി.

തുടർന്നും പളനി ഹിൽസ് മിഷന്റെ പ്രവർത്തനങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.

More News