Kottayam District Sunday School Kalamela 2023
26 Sep 2023കോട്ടയം വൈദിക ജില്ല സണ്ടേസ്കൂൾ കലാമേള സെപ്തംബർ 17, 22 തീയതികളിൽ കോട്ടയം ബേക്കർ സ്ക്കൂളിൽ വച്ച് നടത്തപ്പെട്ടു. വിവിധ സഭകളിൽ നിന്നായി 419 പ്രതിഭകൾ കലാമേളയിൽ പങ്കെടുത്തു.
150 പോയിൻ്റ് നേടി കഞ്ഞിക്കുഴി അസെൻഷൻ ചർച്ച് സണ്ടേസ്കൂൾ ഒന്നാം സ്ഥാനവും, 105 പോയൻ്റ് നേടി വടവാതൂർ സെൻ്റ്. പോൾസ് ചർച്ച് സണ്ടേസ്കൂൾ രണ്ടാം സ്ഥാനവും, 73 പോയൻ്റ് നേടി മച്ചുകാട് സെൻ്റ്. ആൻഡ്രൂസ് ചർച്ച് സണ്ടേസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സണ്ടേസ്കൂൾ ജനറൽ സെക്രട്ടറി റവ. ജോർജ്ജ് ജേക്കബ് സമ്മാനവിതരണം നിർവ്വഹിച്ചു.
സണ്ടേസ്കൂൾ ജില്ലാ കൺവീനർ റവ. അലക്സ് എബ്രഹാം, ജോയിൻ്റ് ക ൺവീനർ ശ്രീ. ജോബി മാത്യു, ജില്ലാ സെക്രട്ടറി ശ്രീ. ജോൺസൺ പോൾ, ജോയിൻ്റ് സെക്രട്ടറി ശ്രീമതി സൗമിനി ജോൺ എന്നിവർ കലാമേളയ്ക്ക് നേതൃത്വം നല്കി.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
csimkdcommunications@gmail.com
WhatsApp: 8089649566




