CSI Madhya Kerala Diocese Hosts the 107th Annual Youth Conference at St. James CSI Church, Kanam | CSI Madhya Kerala Diocese

CSI Madhya Kerala Diocese Hosts the 107th Annual Youth Conference at St. James CSI Church, Kanam

01 Nov 2025

സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക 107-ാമത് യുവജനസമ്മേളനത്തിനു ആതിഥേയത്വം വഹിച്ച് കാനം സെന്റ് ജെയിംസ്‌ സി. എസ്. ഐ. ദൈവാലയം

കാനം സി. എം. എസ് ഹൈ സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് മേളത്തോടെ ഏവരെയും പതാക ഉയർത്തൽ ചടങ്ങിൽ ആനയിക്കുകയും അഭിവന്ദ്യ ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രാർത്ഥിക്കുകയും, കോൺഫറൻസ് വൈസ് പ്രസിഡന്റ് ആൽബിൻ ജോൺ സാമുവൽ പതാക ഉയർത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ റവ. ദാസ് ജോർജ് പ്രാരംഭ പ്രാർത്ഥന നിർവഹിക്കുകയും യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. ലിനോ എസ്. ജോൺ സ്വാഗതം ആശംസിക്കുകയും ചെയ്തു. യുവജനപ്രസ്ഥാനം വർക്കിംഗ്‌ പ്രസിഡന്റ്‌ നേഹ മറിയം വർഗീസ് അധ്യക്ഷത വഹിച്ച സമ്മേളനം പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

മഹായിടവക മുൻ അധ്യക്ഷൻ റൈറ്റ് റവ. തോമസ് സാമുവേൽ, മഹായിടവക വൈദിക സെക്രട്ടറി റവ.അനിയൻ കെ. പോൾ, യൂത്ത് ബോർഡ് സെക്രട്ടറി റവ. നെബു സ്കറിയ, കാനം ഇടവക സെക്രട്ടറി കെ. സി. വർഗീസ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ ജിനു മാത്യു ജോസഫ് എന്നിവർ ആശംസ അറിയിച്ചു. മഹായിടവക രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

കോൺഫറൻസ് സെക്രട്ടറി ഷാരോൺ എബ്രഹാം സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തുകയും ഇവാ. ഐസക് സജീവ് സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകുകയും ചെയ്തു.

​ഒന്നാം ദിവസം

​കോൺഫറൻസിന്റെ ആദ്യ സെഷൻ, "ടാഗ് ടു ക്രൈസ്റ്റ് ടാഗ്" എന്ന വിഷയത്തെ ആസ്പദമാക്കി ഓർത്തഡോൿസ്‌ സ്റ്റുഡന്റ് സെന്റർ ഡയറക്‌ടറും, എൻക്രിസ്റ്റോ ഫൗണ്ടേഷൻ റിസോഴ്‌സ് പേഴ്‌സണുമായ റവ. സജി മേക്കാട്ട് നയിച്ചു. തിരുവല്ല ജില്ലാ സെക്രട്ടറി അനൂപാ ആൻ ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, മുണ്ടക്കയം ജില്ല ഓർഗനൈസിംഗ് സെക്രട്ടറി അജോമോൻ തോമസ് സ്വാഗതം ആശംസിച്ചു. കോടുകുളഞ്ഞി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ബെൻ ജോൺ സാം നന്ദി അറിയിച്ചു.

​രണ്ടാം ദിവസം

​രണ്ടാം ദിവസത്തെ ആദ്യ സെഷൻ (സെഷൻ 2) നയിച്ചത് ഹൈദരാബാദ് സി.എസ്.ഐ ഇമ്മാനുവൽ മലയാളം ചർച്ച് വികാരി റവ. ഡോ. ജോസഫ് സാമുവൽ ആയിരുന്നു. പുന്നവേലി ജില്ലാ സെക്രട്ടറി ആനി തോമസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ജില്ലാ സെക്രട്ടറി ജിസോ റെജി സ്വാഗതവും കോട്ടയം ജില്ലാ സെക്രട്ടറി റെജിൻ ടി പ്രസാദ് നന്ദിയും രേഖപ്പെടുത്തി.

മൂന്നാം സെഷനിൽ, സിവിൽ സർവീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനും കോളമിസ്റ്റുമായ എം.പി. ലിപിൻ രാജ് ക്ലാസുകൾ നയിച്ചു. കുമ്പളംപൊയ്ക ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അജയ്മോൻ ജെ അധ്യക്ഷനായിരുന്നു. മാവേലിക്കര ജില്ലാ സെക്രട്ടറി ജിനു എസ് പോൾ സ്വാഗതം പറയുകയും പള്ളം ജില്ല ഓർഗനൈസിംഗ് സെക്രട്ടറി സ്നേഹമോൾ കെ പി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

​മൂന്നാം ദിവസം

​കോൺഫറൻസിന്റെ മൂന്നാം ദിവസം മിഷണറി സെഷനോടെ ആരംഭിച്ചു. യുവജന പ്രസ്ഥാനം പ്രസിഡന്റ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്നേഹമോൾ സണ്ണി സ്വാഗതം പറയുകയും യുവലോകം മാനേജർ ജോബിൻ കെ ജോസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
റവ. അനൂപ് ബേബി,സെഫോൺ സനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഗാനപരിശീലനം നടത്തപ്പെട്ടു. ​തുടർന്ന് നടന്ന സമർപ്പണ സെഷന് പുന്നയ്ക്കാട് ഇമ്മാനുവൽ മാർത്തോമാ ചർച്ച് വികാരി റവ. സാജൻ പി. മാത്യു നേതൃത്വം നൽകി. അടൂർ ജില്ലാ സെക്രട്ടറി റിൻസി സാം അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ജില്ലാ സെക്രട്ടറി സ്നേഹ സുനിൽ സ്വാഗതം ആശംസിച്ചു. ഇലന്തൂർ ജില്ല ഓർഗനൈസിങ് സെക്രട്ടറി സാനു കോശി സാജു നന്ദി അറിയിച്ചതോടെ യുവജന കോൺഫറൻസിന് ഉജ്ജ്വല സമാപ്തിയായി.

യുവജനങ്ങൾക്ക് ആത്മീയവും സാമൂഹികവുമായ ഉണർവ് നൽകുന്നതായിരുന്നു കോൺഫറൻസിലെ എല്ലാ സെഷനുകളും. സി. എസ്. ഐ മധ്യകേരള മഹായിടവക 107 - മത് യുവജന സമ്മേളനത്തോടനുബന്ധിച്ചുള്ള ബിസിനസ് മീറ്റിംഗ് സമ്മേളനത്തിന്റെ മൂന്നാം ദിവസം നടത്തപ്പെട്ടു.

റവ. സാംജി കെ സാം പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിന് കോൺഫ്രൻസ് കമ്മിറ്റി അംഗം ബിജോയ് പോൾ സ്വാഗതം ആശംസിച്ചു. യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ കോൺഫ്രൻസ് സെക്രട്ടറി അഖിൽ എം ജോർജ് മുൻ വർഷത്തെ യുവജന സമ്മേളനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു.

സമ്മേളനത്തിൽ പ്രസ്ഥാനത്തിന്റെ ട്രഷറർ സുശാന്ത് നൈനാൻ കോശി വയനാട്ടിൽ ഇതുവരെ നടന്നുവന്നിരുന്ന ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് 108 -മത് യുവജന സമ്മേളനം മാവേലിക്കര ജില്ല യുവജനപ്രസ്ഥാനം ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിച്ചു. 108 - മത് യുവജന സമ്മേളനത്തിന്റെ വൈസ് പ്രസിഡന്റായി അജോ മോൻ തോമസ് ( മുണ്ടക്കയം), കോൺഫറൻസിന്റെ സെക്രട്ടറിമാരായി ആദർശ് ഫിലിപ്പ് ജേക്കബ് ( കല്ലുമല ) ഒലീവിയ അന്ന എലിസബത്ത് ചാണ്ടി ( നെടുങ്ങാടപ്പള്ളി ) എന്നിവരെ തിരഞ്ഞെടുത്തു.

സനു കോശി സാജു ( കുഴിക്കാല ), ജിഷ്ണു സന്തോഷ്‌ ( കാവാലം ), അമൽ ജോയ് ( വേളയാങ്ങോടു ), പ്രിയങ്ക മാത്യു ( ഓതറ ), സമേഷ അന്ന തോമസ് ( മല്ലപ്പള്ളി ) എന്നിവരെ സമ്മേളനത്തിന്റെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ജിനു മാത്യു ജോസഫ് മീറ്റിങ്ങിന് നന്ദി അറിയിക്കുകയും പള്ളം വൈദിക ജില്ല യുവജന പ്രസ്ഥാനം കൺവീനർ റവ. ജിബിൻ മാത്യു പ്രാർത്ഥിച്ച് തിരുമേനിയുടെ ആശിർവാദത്തോടുകൂടി മീറ്റിംഗ് അവസാനിച്ചു.

𝗦𝗲𝗿𝗮𝗽𝗵𝗶𝗺 𝗠𝗲𝗱𝗶𝗮
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀

To Join Official Whatsapp Group Click the following Link:

ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/LKH5sltsOVb0F8GciwcZOq?mode=ems_copy_t

More News