UAE CSI Women’s Fellowship Conference 2023 held at CSI Parish, Jebel Ali

26 Oct 2023
UAE CSI Women’s Fellowship Conference 2023 held at  CSI Parish, Jebel Ali

The 23rd UAE CSI Women’s Fellowship Conference was hosted by All Saints CSI Parish, Jebel Ali on Saturday, 14th October 2023 at the Arbor School, Jebel Ali. The theme for the Conference was 'She Rises' based on Proverbs 31:15.
Around 150 members from Abu Dhabi, Dubai, Sharjah, Jebel Ali and Al Ain participated in the event. The programme was blessed with video messages from our bishop Rt. Rev. Dr Malayil Sabu Koshy Cherian, and Dr Jessy Sara Kochamma (Women’s Fellowship President) The conference was inaugurated by Rev. Raju Jacob. The theme was presented by Rev. Jijo Varghese (Youth Chaplain for Dubai & Sharjah) and Mrs. Saumya Jijo (Kochamma), who pointed out that as women we have a great power of influence and we have a responsibility, and we need to be careful in how we carry out that responsibility in our homes and society. Illustrations of various Bible characters such as Jezebel, the first woman - Eve, women at the cross, the woman who saw the risen Lord first – Mary Magdalene, and the first convert Lydia were effectively used by the speakers to elucidate their points.

Rev. Charles M. Jeril and Mrs Leslie Veena Jeril (All Saints CSI Parish, Jebel Ali & CSI Parish Al Ain), Rev. Raju Jacob & Mrs Molly Jacob (CSI Parish Dubai), Rev. Sunil Raj Philip & Mrs Nivi Susan George (CSI Parish Sharjah) and Rev. Lalji M. Philip & Mrs Emy Mariyamma Abraham (CSI Parish Abu Dhabi) attended and blessed the event. The hosting parish supported the Thabitha project of CSI MKD and opted for sarees from Thabitha for the day.

The theme song ‘Uyaroo nee uyaroo’ was presented by the hosting parish. All attending parishes actively participated in a talent presentation programme and the games session. Offertory was collected to support the CSI Odisha Mission project to empower women through their tailoring unit.

23-ാമത് യു.എ.ഇ. സി.എസ്.ഐ വിമൻസ് ഫെല്ലോഷിപ്പ് കോൺഫറൻസ് ഓൾ സെയിന്റ്സ് സി.എസ്.ഐ പാരിഷ്, ജബൽ അലിയുടെ ആഭിമുഖ്യത്തിൽ 2023 ഒക്‌ടോബർ 14 ശനിയാഴ്ച ജബൽ അലിയിലെ അർബർ സ്‌കൂളിൽ വെച്ച് നടന്നു. സദൃശവാക്യങ്ങൾ 31:15 അടിസ്ഥാനമാക്കി 'She Rises' എന്നതായിരുന്നു കോൺഫറൻസിന്റെ ചിന്താവിഷയം.

അബുദാബി, ദുബായ്, ഷാർജ, ജബൽ അലി, അൽഐൻ എന്നിവിടങ്ങളിൽ നിന്നുള്ള 150 അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. ജെസ്സി സാറാ കൊച്ചമ്മ (മഹായിടവക സ്ത്രീജനസഖ്യം പ്രസിഡന്റ്) എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ സമ്മേളനത്തിന് അനുഗ്രഹമായി. ദുബായ് സി.എസ്.ഐ. ഇടവക വികാരി റവ. രാജു ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ജിജോ വർഗീസ് (ദുബായ് & ഷാർജ യൂത്ത് ചാപ്ലെയിൻ), ശ്രീമതി സൗമ്യ ജിജോ (കൊച്ചമ്മ) എന്നിവർ ചിന്താവിഷയം അവതരിപ്പിച്ചു, സ്ത്രീകൾക്ക് വലിയ സ്വാധീനശക്തിയുണ്ടെന്നും അതോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. വീടുകളിലും സമൂഹത്തിലും ആ ഉത്തരവാദിത്തം എങ്ങനെ നിർവഹിക്കുന്നു എന്നതിൽ സ്ത്രീകൾ ശ്രദ്ധാലുക്കളാകണം. ഈസബെൽ, ആദ്യ സ്ത്രീ - ഹവ്വാ, കുരിശിന്റെ ചുവട്ടിലെ സ്ത്രീകൾ, ഉയിർത്തെഴുന്നേറ്റ കർത്താവിനെ ആദ്യം കണ്ട സ്ത്രീ - മഗ്ദലന മറിയം, ലിഡിയ തുടങ്ങിയ വിവിധ ബൈബിൾ കഥാപാത്രങ്ങളുടെ ചിത്രീകരണങ്ങൾ പ്രസംഗകർ അവരുടെ പോയിന്റുകൾ വ്യക്തമാക്കുന്നതിന് ഫലപ്രദമായി ഉപയോഗിച്ചു.

റവ. ചാൾസ് എം ജെറിൽ, ശ്രീമതി ലെസ്ലി വീണാ ജെറിൽ (ഓൾ സെയിന്റ്സ് സിഎസ്ഐ പാരിഷ്, ജബൽ അലി & സിഎസ്ഐ പാരിഷ് അൽ ഐൻ), റവ. രാജു ജേക്കബ് & മിസ്സിസ് മോളി ജേക്കബ് (സിഎസ്ഐ പാരിഷ് ദുബായ്), റവ. സുനിൽ രാജ് ഫിലിപ്പ് & മിസ്സിസ് നിവി സൂസൻ ജോർജ്ജ് (സി‌എസ്‌ഐ പാരിഷ് ഷാർജ), റവ. ലാൽജി എം. ഫിലിപ്പ് & ശ്രീമതി എമി മറിയാമ്മ എബ്രഹാം (സി‌എസ്‌ഐ പാരിഷ് അബുദാബി) എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആതിഥേയരായ ജബൽ അലി ഇടവകയിലെ സ്ത്രീകൾ മധ്യകേരള മഹായിടവകയുടെ തബിത ടൈലറിംഗ് സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന 'എലിയോസ്' പദ്ധതിയെ പിന്തുണയ്ക്കുകയും തബിതയിൽ നിന്ന് വാങ്ങിയ സാരി സമ്മേളന ദിവസം ധരിക്കുകയും ചെയ്തു. (കിഡ്‌നിസംബന്ധമായ രോഗമുള്ളവർക്കു ഡയാലിസിസിനും കാൻസർ രോഗികൾക്കു കീമോ തെറാപ്പിക്കുമുള്ള ധനസഹായം നൽകുന്ന പദ്ധതിയാണ് 'എലിയോസ്'.)

ആതിഥേയർ 'ഉയരൂ നീ ഉയരൂ' എന്ന തീം സോംഗ് അവതരിപ്പിച്ചു. പങ്കെടുത്ത എല്ലാ ഇടവകകളും ഒരു കലാപരിപാടി അവതരിപ്പിക്കുകയും ഗെയിംസ് സെഷനിലും സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്ത്രീകളെ അവരുടെ തയ്യൽ യൂണിറ്റിലൂടെ ശാക്തീകരിക്കുന്നതിനുള്ള സിഎസ്ഐ ഒഡീഷ മിഷന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി സ്ത്രോത്രകാഴ്ച സമർപ്പണവും ഉണ്ടായിരുന്നു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News