BMTI RESEARCH SEMINARS

15 Mar 2025
BMTI RESEARCH SEMINARS

പ്രിയരേ,

കോട്ടയം ബിഷപ്പ് മാണി തിയളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന "Suffering and Hope" എന്ന വിഷയത്തെ ആധാരമാക്കിയുള്ള, BMTI Seminar Series ലെ അടുത്ത സെമിനാർ 2025 മാർച്ച് 18 (ചൊവ്വ), ഉച്ച കഴിഞ്ഞു 2:00 pm മുതൽ മഹായിടവക വിമൻസ് സെൻ്ററിൽ (ഗ്രൗണ്ട് ഫ്ലോർ ഹാൾ) നടക്കും.

വിഷയം:
"Beyond the Veil of Death: A Liturgical-Theological Examination of the Suffering and Hope Dialectic in the Church of South India Burial Rite"

സംക്ഷേപണം:
ദക്ഷിണേന്ത്യ സഭയുടെ (CSI) ശവസംസ്കാര ശുശ്രൂഷയിൽ കഷ്ടതയും (suffering) പ്രത്യാശയും (hope) തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ ഈ പഠനം പരിശോധിക്കുന്നു. ചരിത്രപരവും ആരാധനാക്രമപരവുമായ വിശകലനത്തിലൂടെ, CSI യുടെ ആംഗ്ലിക്കൻ, ആംഗ്ലിക്കൻ ഇതര പാരമ്പര്യം, ശവസംസ്കാര ശുശ്രൂഷയുടെ ഘടന, ഘടകങ്ങൾ, ആചാരങ്ങൾ, ഗാനങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയയുടെ പങ്ക് എന്നിവ ഈ പഠനം വിശകലനം ചെയ്യുന്നു. ആത്മഹത്യ ചെയ്തവർക്കുള്ള ശവസംസ്കാര ശുശ്രൂഷ, സ്മാരക ശുശ്രൂഷ എന്നിവയെ കുറിച്ചും ഈ പഠനം അപഗ്രഥിക്കുന്നു. ശവസംസ്കാരം, ശിക്ഷണ നടപടികൾ, ബപ്‌തീസ്മ ഏൽക്കാത്ത വ്യക്തികളുടെ ശവസംസ്കാരം, അവയവദാനം, ശവസംസ്കാര ശുശ്രൂഷകളിലെ ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ സങ്കീർണ്ണതകൾ മുതലായവയെ കഷ്ടതയുടെയും പ്രത്യാശയുടെയും ചട്ടക്കൂടിനുള്ളിൽ നിന്ന് വിമർശനവിധേയമാക്കുന്നു.

വിഷയാവതരണം:
Revd Dr Viji Varghese Eapen, (Principal, BMTI & Faculty, Department of Theology)

ഏവർക്കും സ്വാഗതം!

For more details:
Revd Sandeep Jacob
BMTI Research Seminar Coordinator
+91 94972 25062

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News