𝑹𝒕. 𝑹𝒆𝒗. 𝑫𝒓. 𝑴𝒂𝒍𝒂𝒚𝒊𝒍 𝑺𝒂𝒃𝒖 𝑲𝒐𝒔𝒉𝒚 𝑪𝒉𝒆𝒓𝒊𝒂𝒏 𝑨𝒑𝒑𝒐𝒊𝒏𝒕𝒆𝒅 𝒂𝒔 𝑬𝒍𝒆𝒄𝒕𝒊𝒐𝒏 𝑶𝒇𝒇𝒊𝒄𝒆𝒓 𝒇𝒐𝒓 𝑪𝑺𝑰 𝑺𝒐𝒖𝒕𝒉 𝑲𝒆𝒓𝒂𝒍𝒂 𝑫𝒊𝒐𝒄𝒆𝒔𝒆
04 Jun 2025
റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയൻ സൗത്ത് കേരള മഹായിടവക തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിതനായി
മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയനെ സി.എസ്.ഐ സൗത്ത് കേരള മഹായിടവകയുടെ തെരഞ്ഞെടുപ്പ് ഓഫീസറായി സി.എസ്.ഐ സിനഡിന്റെ നിലവിലെ ഭാരവാഹികൾ — മോഡറേറ്റർ ഇൻചാർജ്/ഡെപ്യൂട്ടി മോഡറേറ്റർ, ജനറൽ സെക്രട്ടറി, ട്രഷറർ — ഔദ്യോഗികമായി നിയമിച്ചു. സിനഡിന്റെ നിയമനം ലഭിച്ച ബിഷപ്പ് "ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് ദക്ഷിണ കേരള മഹായിടവകയുടെ തെരഞ്ഞെടുപ്പ് നടപടികൾ എത്രയും സുതാര്യമായും നീതിപൂർവ്വമായും നടത്തുവാൻ സാധിക്കും" എന്ന് വിശ്വസിക്കുന്നതായി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കുന്നതിന് ബിഷപ്പിനെ സഹായിക്കേണ്ടതിന്നായി താഴെപ്പറയുന്ന വ്യക്തികൾ നിയമിക്കപ്പെട്ടിട്ടുണ്ട്:
• ശ്രീ. ജയകുമാർ ജോൺ (റിട്ട. ജില്ലാ ജഡ്ജി)
• ശ്രീ. മൈക്കൾ വടശ്ശിരോമണി IAS
• പ്രൊഫ. ഡോ. വി.എസ്. ജയകുമാർ
• റവ. ജെ.എസ്. വിൽഫ്രഡ്
• ഡോ. ജെ. ബെനറ്റ് എബ്രഹാം
• ശ്രീ. ബാബു എബ്രഹാം
• റവ. ടി.പി. സലിം തങ്കം കുമാർ
• റവ. സാം പീറ്റർ
• അഡ്വ. സാബു തോമസ്
2024–2027 ത്രൈവാർഷിക തെരഞ്ഞെടുപ്പുകൾ സി.എസ്.ഐ ഭരണഘടനക്കും സി.എസ്.ഐ സൗത്ത് കേരള മഹായിടവകയുടെ ഭരണഘടനയ്ക്കും നിയമങ്ങൾക്കും, പ്രത്യേകിച്ച് അദ്ധ്യായം VI -ലെ വകുപ്പ് lI -ൽ ഉൾപ്പെടുത്തിയിരിക്കുന്ന തെരഞ്ഞെടുപ്പ് നിബന്ധനകൾക്കും വിധേയമായി നടത്തപ്പെടുന്നു എന്നത് ഉറപ്പാക്കുന്നതിന് ഈ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനു തെരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരം നൽകീട്ടുണ്ട്.
സി. എസ്. ഐ സൗത്ത് കേരള മഹായിടവകയിൽ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പ് നീതിപൂർവവും, സുതാര്യവുമായി, സി.എസ്.ഐ- സഭയുടെ അന്തസ്സ് നിലനിർത്തുമാറ്, ക്രമീകരിക്കുവാൻ റൈറ്റ്. റവ. മലയിൽ സാബു കോശി ചെറിയാനെയും സംഘത്തെയും സർവ്വശക്തനായ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
The current office bearers of the CSI Synod — the Moderator-in-Charge/Deputy Moderator, General Secretary, and Treasurer — have officially appointed Rt. Rev. Dr. Malayil Sabu Koshy Cherian, Bishop of the Madhya Kerala Diocese, as the Election Officer of the CSI South Kerala Diocese. Responding to this appointment, Bishop Cherian expressed his belief that, "by the grace of God, the election process in the South Kerala Diocese will be conducted with utmost transparency and justice."
To assist the Bishop in fulfilling his election duties, the following individuals have been appointed:
Mr. Jayakumar John (Retired District Judge)
Mr. Michael Vadasseryomani, IAS
Prof. Dr. V. S. Jayakumar
Rev. J. S. Wilfred
Dr. J. Bennet Abraham
Mr. Babu Abraham
Rev. T. P. Salim Thankam Kumar
Rev. Sam Peter
Adv. Sabu Thomas
This team is entrusted with the responsibility of ensuring that all elections during the 2024–2027 triennium are held in full accordance with the CSI Constitution and the Constitution and rules of the CSI South Kerala Diocese, particularly the election provisions specified in Chapter VI of Section I.
The Election Officer is authorized to carry out all necessary corrective measures, to guarantee the impartiality and integrity of the election process.
As this significant electoral process moves forward, lets pray that under the leadership of Rt. Rev. Dr. Malayil Sabu Koshy Cherian, the elections in the CSI South Kerala Diocese will be fair, transparent, and uphold the dignity and spirit of the Church of South India.
𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566
To Join Official Whatsapp Group Click the following Link:
https://chat.whatsapp.com/DeYX6SgmeJIBd7sDn1KIpP