കോത്തല സെന്റ് മേരീസ് ദൈവാലയത്തിന്റെ പുതിയ പാഴ്സണേജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു | CSI Madhya Kerala Diocese

കോത്തല സെന്റ് മേരീസ് ദൈവാലയത്തിന്റെ പുതിയ പാഴ്സണേജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

07 May 2025

കോത്തല സി.എസ്.ഐ. സെന്റ്.മേരീസ് ഇടവകയുടെ പാഴ്സണേജിന്റെ ശിലാസ്ഥാപന ശുശൂഷ ഇന്ന് രാവിലെ 8.00 മണിക്ക് സി.എസ്.ഐ. മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവ്വഹിച്ചു. 36 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രൊജക്റ്റ് ആറ് മാസം കൊണ്ട് പൂർത്തീകരിക്കുവാൻ ലക്ഷ്യമിടുന്നു. ബിഷപ്പ് സെക്രട്ടറി റവ. ഷെറി വർഗ്ഗീസ്, ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ് ജനറൽ സെക്രട്ടറിയും മുൻ ഇടവക വികാരിയുമായ റവ. അലക്സ് എബ്രഹാം, ഇടവക അംഗങ്ങളായ റവ. ജിജോ എബ്രഹാം (ബാംഗ്ലൂർ ഈസ്റ്റ് പരേഡ്), റവ. കിഷോർ.കെ. പൊങ്ങൻപാറ ( സി.എസ്.ഐ.സെന്റ്മാർക്ക്സ് ചർച്ച്, കാവാലം), ഇവാ: പി.എം. റോബിൻസൺ (സി.എസ്.ഐ. സെന്റ്. പോൾസ് ചർച്ച്, കുന്നിക്കാട്), കാറ്റിക്കിസ്റ്റ് കെ.ജെ.ജോർജ്ജ് (റിട്ടയർഡ്), കാറ്റിക്കിസ്റ്റ് ബേബി കോത്തല (റിട്ടയർഡ്), സി.എസ്.ഐ. സെന്റ്. സ്റ്റീഫൻസ് ചർച്ച് സഭാ പ്രവർത്തകൻ ഇവാ. ഫിലിപ്പ് ജോൺ, ഇടവക വികാരി റവ. ജോൺസി ഫിലിപ്പ് എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

More News